കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...

todays news headlines  trending news of the day  todays headlines  news today  ഇന്നത്തെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഇന്നത്തെ പ്രധാന തലക്കെട്ടുകൾ
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Jul 29, 2021, 6:41 AM IST

  1. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
    മഴ മുന്നറിയിപ്പ്
  2. സംസ്ഥാനത്ത് വ്യാഴാഴ്‌ച കൊവിഡ് വാക്‌സിൻ കുത്തിവയ്പ്പ് പുനരാരംഭിക്കും. ബുധനാഴ്‌ച സംസ്ഥാനത്തേക്ക് 9.72 ലക്ഷം വാക്‌സിൻ ഡോസുകൾ എത്തിയിരുന്നു. 8.97 ലക്ഷം ഡോസ് കൊവിഷീൽഡും 74,720 ഡോസ് കൊവാക്‌സിനുമാണ് എത്തിയിട്ടുള്ളത്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി എത്തിയ വാക്‌സിൻ ഡോസുകൾ ബുധനാഴ്‌ച രാത്രി തന്നെ വിവിധ ജില്ലകളിലേക്ക് കൈമാറിയിരുന്നു.
    വാക്‌സിൻ കുത്തിവയ്പ്പ് പുനരാരംഭിക്കും
  3. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് റദ്ദാക്കിയ സാങ്കേതിക സർവകലാശാല (കെടിയു) പരീക്ഷകൾ വ്യാഴാഴ്‌ച പുനരാരംഭിക്കും. കെടിയുവിന്‍റെ ബിടെക് ഒന്ന് മൂന്ന് സെമസ്റ്റർ പരീക്ഷകളായിരുന്നു റദ്ദാക്കിയിരുന്നത്. സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്‌തതോടെയാണ് പരീക്ഷകൾ പുനരാരംഭിക്കുന്നത്.
    കെടിയു പരീക്ഷ ആരംഭിക്കും
  4. നിയമസഭ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് മന്ത്രി വി. ശിവൻകുട്ടിയുടെ രാജി വ്യാഴാഴ്‌ച പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചേക്കും. മരം മുറിക്കൽ വിവാദവും ഉന്നയിക്കാൻ സാധ്യത.
    കേരള നിയമസഭ
  5. വ്യാഴാഴ്‌ച സംസ്ഥാന വ്യാപകമായി കോൺഗ്രസിന്‍റെ പ്രതിഷേധ മാർച്ചും ധർണയും. നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന മന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കുക, ക്രിമിനലുകൾക്കായി ഖജനാവ് ധൂർത്തടിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് രാവിലെ 10ന് കലക്‌ടറേറ്റുകളിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ചും ധർണയും നടത്തുന്നത്.
    കോൺഗ്രസ് ധർണ
  6. മുട്ടിൽ മരംമുറി കേസ് പ്രതികളെ വ്യാഴാഴ്‌ച കോടതിയിൽ ഹാജരാക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കസ്റ്റഡിയിൽ ആവശ്യപ്പെടും. മാതാവിന്‍റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രതികൾക്ക് അനുമതി.
    മരംമുറി കേസ് പ്രതികൾ കോടതിയിലേക്ക്
  7. സ്വർണക്കടത്ത് കേസ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്‌ച പരിഗണിക്കും. സ്വപ്‌ന സുരേഷ്, സരിത് എന്നിവരുടെ ജാമ്യ ഹർജിയാണ് പരിഗണിക്കുന്നത്. ജാമ്യ ഹർജി തള്ളിയ എൻഐഎ കോടതി ഉത്തരവ് ചോദ്യം ചെയ്‌താണ് ഹർജി.
    സരിത്, സ്വപ്‌ന
  8. തൃക്കാക്കരയിൽ തെരുവ് നായ്‌ക്കളെ കൊന്ന സംഭവത്തിലെ ജാമ്യ ഹർജി ഹൈക്കോടതി പരിഗണിക്കും. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറുടെ ജാമ്യാപേക്ഷയാണ് പരിഗണിക്കുക. നായ്ക്കളെ കൊല്ലാൻ തീരുമാനമെടുത്തത് താനല്ലെന്ന് ഹർജിയിൽ.
    ഹൈക്കോടതി
  9. ശ്രീലങ്കയ്‌ക്കെതിരായ അവസാന ട്വന്‍റി-ട്വന്‍റി മത്സരം വ്യാഴാഴ്‌ച നടക്കും. രാത്രി എട്ടിന് കൊളംബോ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. വ്യാഴാഴ്‌ച ജയിക്കുന്നവർക്ക് പരമ്പര.
    ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി-ട്വന്‍റി
  10. ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ കളത്തിലിറങ്ങും. വനിത സിംഗിൾസ് ബാഡ്‌മിന്‍റൺ പ്രീ ക്വാർട്ടറിൽ പി.വി. സിന്ധുവും ബോക്‌സിങ് വനിത പ്രീ ക്വാർട്ടറിൽ മേരി കോമുമാണ് വ്യാഴാഴ്‌ച ഇറങ്ങുന്നത്. കൂടാതെ, 100 മീറ്റർ പുരുഷ ബട്ടർഫ്ലൈ നീന്തലിൽ മലയാളി താരമായ സജൻ പ്രകാശും ഇറങ്ങുന്നുണ്ട്. ഇവർക്ക് പുറമെ, തുഴച്ചിൽ, ഗോൾഫ്, ഷൂട്ടിങ്, പുരുഷ ഹോക്കി, പുരുഷ ബോക്‌സിങ്, അമ്പെയ്ത്ത് എന്നിവയിലും ഇന്ത്യൻ താരങ്ങൾ ഇറങ്ങും.
    ഒളിമ്പിക്‌സ്

ABOUT THE AUTHOR

...view details