ചിങ്ങം : ഇന്ന് നിങ്ങൾക്ക് സന്തോഷകരമായ ദിവസമായിരിക്കും. കലാപരമായ കഴിവുകള്‍ പുറത്തുകൊണ്ടുവരാൻ അവസരം ലഭിക്കും. പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്‌ച മനസിന് സന്തോഷം നൽകും. സുഹൃത്തുക്കളിൽ നിന്നും നേട്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേൾക്കാൻ ഇടയാകും. വിദ്യാര്‍ഥികള്‍ പഠനത്തിൽ മികവ് കാണിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്‍.
കന്നി :ഇന്ന് നിങ്ങൾക്ക് ഒരു മോശം ദിവസമായിരിക്കും. മാനസികവും ശാരീരികവുമായ അസ്വസ്ഥത നേരിടാനുള്ള സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി കലഹത്തിന് ഇടയാകും. അമ്മയുടെ ശാരീരികപ്രശ്‌നങ്ങള്‍ നിങ്ങളുടെ മനസിനെ അലട്ടിയേക്കാം.
ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ഹൈഡ്രോഫോബിയ (വെള്ളത്തിനെ പേടി)എന്ന അവസ്ഥയുള്ളവർ സൂക്ഷിക്കണം. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. അനാവശ്യമായി പണം ചെലവഴിക്കുന്നത് ഒഴിവാക്കുക.
തുലാം : മനസ് ശാന്തമാക്കാൻ ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക. ഇന്ന് കാര്യങ്ങളെല്ലാം ഉല്ലാസഭരിതവുമായി അനുഭവപ്പെടും. കുടുംബ ബന്ധങ്ങളിലെ സന്തോഷവും ഊഷ്മളതയും, നിങ്ങള്‍ക്ക് ശത്രുക്കളുടെ മേല്‍ വിജയം നേടാനും, ഏത് ദൗത്യവും വിജയകരമായി പുര്‍ത്തിയാക്കാനും ശക്തി നല്‍കും.
വൃശ്ചികം: ഇന്നത്തെ ദിവസം മുഴുവന്‍ കാര്യങ്ങള്‍ സ്‌തംഭനാവസ്ഥയിലായിരിക്കും. അനാവശ്യചെലവുകള്‍ നിയന്ത്രിക്കണം. കുടുംബത്തിൽ പൊരുത്തക്കേടുകൾ ഉണ്ടാകാനിടയുള്ള സാഹചര്യം മുന്നിൽ കണ്ട് ജാഗ്രത പാലിക്കുക.
കുടുംബാംഗങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍ നീക്കുക. ശാരീരിക അസ്വസ്ഥതകൾക്ക് പുറമേ വിഷാദവും ഇന്ന് നിങ്ങളെ ബാധിക്കും. പ്രതികൂല ചിന്തകള്‍ ഒഴിവാക്കുകയും അധാര്‍മിക വൃത്തികളില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുക.
ധനു :ഒരു ചെറിയ തീര്‍ഥയാത്രക്ക് നിങ്ങള്‍ ഇന്ന് തയ്യാറെടുക്കും. നിങ്ങൾ ഉദ്ദേശിച്ച കാര്യങ്ങളെല്ലാം തന്നെ ഇന്ന് കൈവരിക്കാന്‍ കഴിയും. ശാരീരികമായും മാനസികമായും നിങ്ങള്‍ ഇന്ന് ഉത്സാഹത്തിലായിരിക്കും.
ഇത് നിങ്ങളുടെ ആത്മവിശ്വാസവും ഉന്മേഷവും വര്‍ധിപ്പിക്കും. കുടുംബത്തില്‍ ഇന്ന് ഒരു സന്തോഷ നിമിഷം ഉണ്ടാകാനിടയുണ്ട്, അങ്ങനെ പ്രിയപ്പെട്ടവരുമായി ഒത്തുചേരാന്‍ കഴിയുന്നത് കൂടുതല്‍ ആഹ്ളാദവും പകരും. സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയരും.
മകരം : മതപരവും ആത്മീയവുമായ കാര്യങ്ങളിലാണ് ഇന്ന് നിങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിനുവേണ്ടി കുറച്ച് പണവും ചെലവഴിച്ചേക്കാം. നിയമപ്രശ്‌നങ്ങളുള്ള ജോലിയില്‍ നിങ്ങള്‍ക്ക് ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും. പക്ഷേ ഇന്നൊന്നും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടാകില്ല. ശസ്‌ത്രക്രിയ ഇന്ന് ഒഴിവാക്കുക.
കുംഭം : ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ഒരു ദിവസമാണ്. ബിസിനസുകാര്‍ക്ക് ഇന്ന് ലാഭം കൊയ്യാൻ സാധിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനും പുതിയ സൗഹൃദങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. സുഹൃത്തുക്കളോടൊപ്പം ഒരു വിനോദയാത്ര പോകാൻ സാധ്യതയുണ്ട്. പുതിയ പദ്ധതികള്‍ ആരംഭിക്കാൻ ഇന്ന് വളരെ നല്ല ദിവസമാണ് . നിങ്ങള്‍ വിവാഹം കഴിക്കാനോ പ്രണയം വെളിപ്പെടുത്താനോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അനുയോജ്യ ദിവസമാണ്.
മീനം : ബിസിനസുകാര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. നിങ്ങള്‍ ഒരു തൊഴിലാളിയാണെങ്കില്‍, നിങ്ങളുടെ ജോലിയും കഴിവും മേലധികാരികളില്‍ മതിപ്പുളവാക്കും. പ്രമോഷന് സാധ്യത കാണുന്നു. ഒരു വ്യവസായ സംരംഭകനെന്ന നിലയില്‍ വലിയ ആനുകൂല്യങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ, പിതാവില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടം വന്ന് ചേരുന്നു. കുടുംബത്തിലെ സൗഹൃദ അന്തരീക്ഷം നിങ്ങളെ സന്തോഷിപ്പിക്കും. സമൂഹത്തിന്‍റെ ഉന്നത പദവികളിലേക്ക് അനായാസം കയറിച്ചെല്ലാൻ നിങ്ങള്‍ക്ക് കഴിയും.
മേടം : നിങ്ങളുടെ ശ്രദ്ധ വീട്ടിലും, ജോലിസ്ഥലത്തും ആവശ്യമായതിനാല്‍ ഈ രണ്ടിടത്തുമായി ഇന്ന് നിങ്ങള്‍ ബന്ധനസ്ഥനായിരിക്കും. വൈകുന്നേരം നിങ്ങൾക്ക് കുറച്ച് സന്തോഷം പ്രതീക്ഷിക്കാം. പ്രശസ്‌തനാകണമെന്ന നിങ്ങളുടെ ആഗ്രഹം ഉടൻ സഫലീകരിക്കാനുള്ള സാധ്യത കാണുന്നു.
ഇടവം : ഇന്ന് എല്ലാ കാര്യങ്ങളിലും ജാഗ്രത പാലിക്കണം. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. ഇന്ന് നിങ്ങൾ ശാരീരികമായ അസ്വസ്ഥതകൾ നേരിടും. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക. ഉത്കണ്ഠയും ശാരീരികമായ ക്ഷീണവും ഇന്ന് നിങ്ങളെ അലട്ടിയേക്കും. ഓഫീസ് ജോലി നിങ്ങളെ ക്ഷീണിതനാക്കും. യാത്ര പോകുന്നത് മനസിനും ശരീരത്തിനും ഉണർവേകും. ഇന്ന് കഴിയുന്നത്ര സമയം ആത്മീയകാര്യങ്ങള്‍ക്കായി ചെലവഴിക്കുക.
മിഥുനം : ഇന്ന് നിങ്ങൾക്ക് ആനന്ദപരമായ ഒരു ദിവസമായിരിക്കും. പലതരം ആളുകളെ ഇന്ന് കണ്ടുമുട്ടാന്‍ ഇടവരും. സുഹൃത്തുക്കളും കുടുംബവുമായി ഇന്ന് ഉല്ലാസയാത്ര പോകാൻ സാധ്യതയുണ്ട്. പുതിയ വസ്‌ത്രങ്ങള്‍ വങ്ങാനായി ഷോപ്പിങ്ങ് നടത്തും. പ്രണയാനുഭങ്ങള്‍ക്ക് അനുയോജ്യമായ സമയമാണിത്. നിങ്ങളുടെ ശരീരക്ഷമത, സാമൂഹ്യ അന്തസ്, പ്രശസ്‌തി എന്നിവയില്‍ ഇന്ന് വലിയ മുന്നേറ്റമുണ്ടാകും. ജീവിതപങ്കാളിയുമായുള്ള ശാരീരികബന്ധം ഇന്ന് നിങ്ങള്‍ക്ക് മാസ്മരിക അനുഭൂതി പകരും.
കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് മനോഹരമായ ദിവസമായിരിക്കും. കുടുംബാന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. കുറച്ച് നല്ല സന്തോഷഭരിതമായ നിമിഷങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം. ചെയ്യുന്ന കാര്യങ്ങളില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് പ്രശസ്‌തി ലഭിക്കും.
ശാരീരികനില തൃപ്‌തികരമായിരിക്കും. കുടുംബവുമായി കൂടുതല്‍ സമയം ചെലവിടും. ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്‌ച സന്തോഷം നല്‍കും. എതിരാളികള്‍ ഇന്ന് നിങ്ങളുടെ മുന്നില്‍ പരാജയം സമ്മതിക്കും.