ചിങ്ങം
നിങ്ങൾ ഇന്ന് വളരെ വികാരഭരിതനും ദുഖിതനുമായിരിക്കും. ഇത് മനസിൽ വെച്ച് വേണം ആളുകളുമായി ഇടപെടാൻ. പ്രണയത്തിനും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇന്നത്തെ ദിവസം നല്ലതാണ്.
കന്നി
മുൻപ് ചെയ്ത നല്ല പ്രവൃത്തിയുടെ ഫലമെല്ലാം ഇന്ന് നിങ്ങൾക്ക് ലഭിക്കും. മറ്റുള്ളവരുടെ ആജ്ഞകള്‍ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കുവാൻ ശ്രമിക്കും. ഓടിനടന്ന് ബുദ്ധിമുട്ടാതെ സ്വസ്ഥമായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കും.
തുലാം
നിങ്ങൾ സൗന്ദര്യത്തെയും ആകാരഭംഗിയേയും കുറിച്ച് വളരെ ബോധവാനാകും. വിലയേറിയ സൗന്ദര്യവസ്ഥുക്കൾ വാങ്ങാൻ ശ്രമിക്കും. പുതിയ വസ്ത്രങ്ങൾ വാങ്ങായേക്കും.
വൃശ്ചികം
കൈയ്യിൽ വന്ന ഭാഗ്യം ചിലപ്പോൾ സ്വഭാവം കൊണ്ട് നഷ്ടപ്പെട്ട് പോകാം. കാര്യങ്ങൾ ക്ഷമയോടെ ചെയ്യുക. എന്നാൽ വൈകുന്നേരമാകുമ്പോഴേക്കും എല്ലാം നിങ്ങൾക്ക് അനുകൂലമായേക്കാം. ശാന്തിയോടെയും സമാധാനത്തോടെയും മുന്നോട്ട് പോകാൻ കഴിയും.
ധനു
ഈ ദിവസം പ്രതീക്ഷയുടേയും സന്തോഷത്തിന്റെയുമാണ്. പുന പരിശോധന ആവശ്യപ്പെട്ട ജോലി പെട്ടന്ന് വിജയകമായി പൂർത്തിയാക്കും. യുക്തിപരവും ഉചിതവുമായ തീരുമാനങ്ങൾ കൊണ്ട് അവസാനിക്കാത്ത വിവാദങ്ങൾക്ക് അവസാനം വരുത്താൻ സഹായിക്കും.
മകരം
ഏറ്റെടുത്ത ജോലികളും പദ്ധതികളും കൊണ്ട് നിങ്ങൾ ഇന്ന് വളരെ തിരക്കിലായിരിക്കും. അവയെല്ലാം വേഗം ചെയ്‌ത് തീർക്കാൻ ശ്രമിക്കുക. .എല്ലാ തരത്തിലുള്ള ആൾക്കാരോടുമുള്ള ആശയവിനിമയം വിജ്ഞാനം വർധിപ്പിക്കും.