ചിങ്ങം
ക്രിയാത്മക ഊര്‍ജം ഇന്ന് നിങ്ങളുടെ ചിന്തകളിലും നിശ്ചയദാര്‍ഢ്യത്തിലും പ്രകടമാകും. നിങ്ങളുടെ ജോലി സാമര്‍ഥ്യത്തേയും ആസൂത്രണ മികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. അത് നിങ്ങള്‍ക്ക് സമൂഹിക അംഗീകാരവും നല്‍കും. പിതാവുമായി നല്ല ബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ചുരുക്കത്തില്‍ ഏറ്റവും ഹിതകരമായ ദിവസം!
കന്നി
ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്നം നിങ്ങളെ ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉത്കണ്ഠയും നിങ്ങളെ നിരാശനാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും നൽകുന്ന വിമര്‍ശനം നിങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കുകയില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് നിങ്ങള്‍ കരുതുന്നു. നിങ്ങള്‍ പ്രവര്‍ത്തന വിജയം ആഗ്രഹിക്കുന്നു എങ്കില്‍ എതിരാളികളുടെ അടുത്ത ചുവടെന്ത് എന്നതിനെപ്പറ്റി ജാഗ്രത പുലര്‍ത്തുക.
തുലാം
കാലടിയിലെ മണ്ണിന് ഇളക്കം തട്ടിയതിനാല്‍ ഇന്ന് ഓരോ ചുവടും ശ്രദ്ധിക്കണം. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ചീത്ത വാക്കുകള്‍ ഇവയെല്ലാം ഇന്ന് നിങ്ങളുടെ ദിവസത്തെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ശ്രദ്ധയോടെ പെരുമാറാനും, ഓരോ ചുവടും ഓരോ വാക്കും സൂക്ഷ്മതയോടെയും അളന്നും ഉപയോഗിക്കുക. അപ്രതീക്ഷിത സാമ്പത്തിക ലാഭം ഇന്ന് നിങ്ങള്‍ക്ക് അൽപ്പം ആശ്വാസവും സന്തോഷവും നല്‍കും. നിഗൂഢമായ വിഷയങ്ങള്‍, മാന്ത്രികത എന്നിവയില്‍ ആസക്തിയുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആത്മീയതയും ബൗധികമായ യത്നങ്ങളും നിങ്ങള്‍ക്കാവശ്യമായ സമാധാനം നല്‍കും.
വൃശ്ചികം
അഹ്ളാദവും ഉല്ലാസവും നിറഞ്ഞ ദിവസം. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിക്ക് പോകുകയോ അല്ലെങ്കില്‍ ഒരു ചെറു പിക്നിക്കിന് പോകുകയോ ചെയ്യുന്നത് ഇന്നത്തെ സന്തോഷവേള പതിന്മടങ്ങാക്കാന് സഹായിക്കും. ഇന്ന് നിങ്ങള്‍ മുന്‍കൂട്ടിത്തന്നെ എന്തെങ്കിലും അലോചിച്ച് വെച്ചിട്ടുണ്ടാകും. പുതിയ തരം വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് നന്നായി ഒരുങ്ങാനും സാധ്യതയുണ്ട്. ജീവിത പങ്കാളി ഇന്ന് നിങ്ങള്‍ക്കായി പ്രത്യേകം സ്വാദിഷ്ടമായ വിഭവങ്ങളും ഒരുക്കിയേക്കാം. ഷോപ്പിംഗിന് പോകാനും യോഗമുണ്ട്. സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും ലഭിക്കും. ആസ്വദിക്കൂ!
ധനു
നക്ഷത്രങ്ങള്‍ അനുകൂലസ്ഥാനങ്ങളില്‍ നിലകൊള്ളുന്നതുകൊണ്ട് ഭാഗ്യവും അവസരങ്ങളും ഇന്ന് നിങ്ങളെ തേടിയെത്തും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉല്‍കൃഷ്ടമായതുകൊണ്ട് ഇന്നത്തെ ദിവസം പുര്‍ണമായും ആസ്വദിക്കാം. കുടുംബത്തിലും ജോലിസ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്ക്കും. നിങ്ങളും എല്ലാവരോടും അനുഭാവപൂര്‍വം പെരുമാറും. മാതൃഭവനത്തില്‍ നിന്നുമുള്ള ഒരു ശുഭവാര്‍ത്ത നിങ്ങള്‍ക്ക് കൂടുതല്‍ ഉല്ലാസം നല്‍കും. എതിരാളികളേക്കാള്‍ ശക്തനാണെന്ന് ഇന്ന് നിങ്ങള്‍ തെളിയിക്കുകയും ഒരു ജേതാവായി മുന്നേറുകയും ചെയ്യും.
മകരം
അനാരോഗ്യം ഇന്ന് നിങ്ങളെ ഉന്മേഷരഹിതനും ഉദാസീനനുമാക്കിയേക്കാം. പലകാരണങ്ങളെക്കൊണ്ടും അസ്വസ്ഥനാകാന്‍ സാധ്യതയുണ്ട്. ഒന്നുകില്‍ മാനസിക പ്രതിസന്ധിയും തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മയും അല്ലെങ്കില്‍ കഠിനാധ്വാനം കൊണ്ടുള്ള അവശതയും നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. നക്ഷത്രങ്ങള്‍ അനുകൂലസ്ഥിതിയിലല്ലാത്തത് ജോലിസ്ഥലത്ത് പ്രതികൂലാവസ്ഥക്കും മേലധികാരികളുടെ അതൃപ്തിക്കും കാരണമായേക്കും. കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക! ശാന്തമായിരിക്കുക, വിശ്രമിക്കുക.