ചിങ്ങം
വ്യാപാരികൾക്കും വ്യവസായികൾക്കും ഇന്ന് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരും. സാമ്പത്തിക നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. നിക്ഷേപം നടത്തുന്നതിനും ഊഹക്കച്ചവടത്തിനും ഇന്ന് നല്ല ദിവസമല്ല. ജനങ്ങളുമായി ചൂടേറിയ വാഗ്വാദങ്ങൾ ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ എല്ലാ ഇടപാടുകളിലും ജാഗ്രത പുലർത്തുക.
കന്നി
ഇന്ന് നിങ്ങൾക്കൊരു വഴിത്തിരിവുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ മുന്നിലുള്ള തക്കതായ അവസരം ചൂഷണം ചെയ്ത് ഭാവി സുന്ദരമാക്കുന്നതിനുള്ള സാമ്പത്തികം നേടിയെടുക്കാൻ ശ്രമിക്കും. നിങ്ങളുടെ മുൻഗണന പട്ടികയിൽ ബന്ധങ്ങൾക്കുള്ള സ്ഥാനം ഇന്ന് ഏറ്റവും മുന്നിലായിരിക്കും. നിങ്ങൾ ആത്മീയതയിലേക്ക് ചായുന്നതായി തോന്നുകയും യോഗയും ധ്യാനവും ചെയ്യാൻ ശ്രമിക്കുകയും ചെയ്യും.
തുലാം
ഇന്ന് നിങ്ങൾ ഊർജസ്വലനും സന്തോഷവാനുമായ മറ്റൊരു വ്യക്തിയായി കാണപ്പെടും. വ്യക്തി ജീവിതത്തിൽ നിങ്ങളുടെ സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയുന്നതോടൊപ്പം നിങ്ങൾ തെരഞ്ഞെടുക്കുന്ന വഴിയിൽ അത്യധികം ആദരിക്കപ്പെട്ട നിലയിൽ മുന്നേറാൻ കഴിയുകയും ചെയ്യും. വിദേശത്ത് ഉപരിപഠനം നടത്തുന്നതിനേപ്പറ്റി തീരുമാനമെടുക്കേണ്ടി വരും.
വൃശ്ചികം
ഇന്ന് നിങ്ങളുടെ സ്നേഹത്തിലേക്ക് നിങ്ങളുടെ എല്ലാ ശ്രദ്ധയും ഊർജവും ചെലുത്തേണ്ട ദിവസമാണ്. ഗവേഷണ സംബന്ധിയായ ജോലിയേപ്പറ്റി ചിന്തിക്കും. നിങ്ങളുടെ ഇഷ്ടങ്ങളെപ്പറ്റി സംസാരിക്കാൻ പറ്റുന്ന പ്രത്യേകതയുള്ള ഒരാളെ കണ്ടെത്തുകയും അയാളുമൊത്ത് സമയം ആസ്വദിക്കുകയും ചെയ്യും.
ധനു
സത്യവും നീതിയും ഉയർത്തിപ്പിടിച്ച് അനീതിക്കും വിവേചനത്തിനും എതിരെ നിങ്ങൾ പൊരുതും. ഈ ദിവസം വാഗ്ദാനം ചെയ്തപോലെ ഗംഭീരമായിരിക്കും. നിങ്ങൾ ഇന്ന് നിങ്ങൾക്കിഷ്ടമുള്ളതെല്ലാം വെട്ടിപ്പിടിക്കണമെന്ന് ഉപദേശിക്കുന്നു.
മകരം
കഠിനമായ സാഹചര്യങ്ങൾ മൂലം നിങ്ങളുടെ മാനസികനില തെറ്റാൻ സാധ്യതയുള്ളതിനാൽ ക്ഷമ കൈവിടാതെ ഇരിക്കേണ്ടതാണ്. അത് നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ സഹായിക്കും. ജോലി സ്ഥലത്ത് നിങ്ങൾ ആരുമായും വാക്ക് തർക്കത്തിൽ ഏർപ്പെടരുത്. അല്ലാത്തപക്ഷം അത് നിങ്ങളെ വളരെയധികം വിഷമിപ്പിക്കും. വ്യക്തിപരമായി നിങ്ങളുടെ പങ്കാളിയോട് തുറന്ന് ഇടപെടുകയും അവർ നിങ്ങൾക്ക് എത്രമാത്രം പ്രത്യേകതയുള്ള വ്യക്തിയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യണം.