കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - makaravilakku news

ഇന്നത്തെ 10 പ്രധാന വാര്‍ത്തകള്‍

todays head lines  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍  todays news  makaravilakku news  മകരവിളക്ക് വാര്‍ത്ത
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Jan 14, 2021, 6:57 AM IST

  1. ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്നു. കേരളത്തിലെ 1000 കര്‍ഷകര്‍ ഇന്ന് സമര വേദിയില്‍.
    കേരളത്തിലെ കര്‍ഷകര്‍ ഡല്‍ഹി സമരത്തിന്
  2. ശബരിമലയില്‍ ഇന്ന് മകരവിളക്ക്. വൈകീട്ട് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷം പൊന്നമ്പല മേട്ടില്‍ മകര ജ്യോതി തെളിയും.
    ശബരിമലയില്‍ ഇന്ന് മകരവിളക്ക്
  3. സംസ്ഥാനത്ത് മഴ തുടരും. ജാഗ്രതാ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത തുടരണം. ലക്ഷദ്വീപ്, മാലിദ്വീപ്, തെക്കുകിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്.
    മഴ തുടരും, മുന്നറിയിപ്പ് പിന്‍വലിച്ചു
  4. തമിഴ്‌നാട്ടില്‍ ഇന്ന് ജെല്ലിക്കെട്ട്. മധുരയിലെ അവനിയാപുരം ഗ്രാമത്തില്‍ രാവിലെ എട്ടിന് ആദ്യ ജെല്ലിക്കെട്ട്.
    തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട്
  5. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ ഇന്ന് വീണ്ടും പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിനെ കാണും. സംസ്ഥാനത്ത് പാര്‍ട്ടിയില്‍ ഭിന്നത തുടരുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്‌ച്ച.
    പവാറുമായി ഇന്ന് കൂടിക്കാഴ്‌ച
  6. സംസ്ഥാന വനിത കമ്മിഷന്‍റെ തൃശൂര്‍ ജില്ലാതല മെഗാ അദാലത്ത് ഇന്ന്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അദാലത്ത്.
    വനിതാ കമ്മീഷന്‍ അദാലത്ത്
  7. ജസ്‌നയുടെ തിരോധാനത്തില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയെ സമീപിച്ചത് കൊച്ചിയിലെ സംഘടന.
    ജസ്‌നക്കായി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി
  8. പണംതട്ടിപ്പ് കേസില്‍ റിമാന്‍ഡിലിരിക്കെ ദുരൂഹസാഹചര്യത്തില്‍ മരിച്ച കാഞ്ഞിരപ്പള്ളി വട്ടക്കപ്പാറ സ്വദേശി ഷെഫീക്കിന്‍റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. മരണകാരണം മര്‍ദ്ദനമെന്ന് ബന്ധുക്കള്‍.
    ഷെഫീക്കിന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്
  9. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഗോവ- ജംഷഡ്‌പൂര്‍ പോരാട്ടം. മത്സരം രാത്രി 7.30ന് ഫത്തോര്‍ഡാ സ്റ്റേഡിയത്തില്‍.
    ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന്
  10. തായ്‌ലന്‍ഡ് ഓപ്പണില്‍ കിഡംബി ശ്രീകാന്തും സൈനാ നെഹ്‌വാളും ഇന്നിറങ്ങും. സൈനക്ക് രണ്ടാം റൗണ്ട് പോരാട്ടം. സ്വാതിക് സായിരാജ്, ചിരാഗ് ഷെട്ടി സഖ്യവും മത്സരിക്കും.
    തായ്‌ലന്‍ഡ് ഓപ്പണില്‍ ഇന്ന്

ABOUT THE AUTHOR

...view details