- സുബൈര്‍ വധ കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആര്‍ എസ് എസ് രമേശ്,അറുമുഖന്‍, ശരവണന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്യുക
- വധഗൂഢാലോചന; നടിയെ ആക്രമിച്ച കേസിലെ വധഗൂഢാലോചന ശ്രമം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജിയില്‍ ഇന്ന് വിധി പറയും
- ലഖിംപുര്‍ ഖേരി കേസില്‍ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ ആശിഷിനോട് ഒരാഴ്‌ചക്കകം കീഴടങ്ങാന്‍ കോടതി ഉത്തരവിട്ടു.
- സില്‍വര്‍ലൈന്‍ പദ്ധതിയുടെ ബോധവത്ക്കരണ പരിപാടികള്‍ക്ക് ഇന്ന് വൈകിട്ട് മുഖ്യമന്ത്രി തുടക്കമിടും. വിശദീകരണയോഗങ്ങളിലെ എതിര്‍പ്പ് പരിഹരിക്കുകയാണ് ലക്ഷ്യം
- സിപി എം സംസ്ഥാന കമ്മിറ്റിയ്ക്ക് ഇന്ന് തുടക്കമാകും. ഇ പി ജയരാജനെ എല്‍ ഡി എഫ് കണ്‍വീനറായി നിയമിക്കും
- കെ എസ് ഇ ബി ജീവനക്കാരുടെ സമരം .കെ എസ് ഇ ബി ഓഫിസേഴ്‌സ് അസോസിയേഷന്‍ ഇന്ന് വൈദ്യുത ഭവന്‍ വളയും. സമരം തടയണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
- സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴപെയ്യും . ഇടിമിന്നലിനും കാറ്റിനും സാധ്യത
- ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങളുടെ ലൈസന്‍സ് പുതുക്കല്‍ തടസ്സം നീങ്ങും. പൊതുമരാമത്ത് വകുപ്പിന്‍റെ പോര്‍ട്ടലില്‍ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി.
- മുഖ്യമന്ത്രി വീണ്ടും യു എസിലേക്ക്; പോകുന്നത് ഏപ്രില്‍ 23 ന് മോയോ ക്ലിനിക്കില്‍ തുടര്‍ ചികിത്സയ്ക്കായി
- തദ്ദേശ സ്വയം ഭരണ വകുപ്പിലും സ്ഥാപനങ്ങളിലും ഫയല്‍ അദാലത്ത് നിശ്ചയിച്ച സമയത്തിന് തന്നെ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ നിര്‍ദേശിച്ചു.
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍