- സംസ്ഥാനത്ത് ഇളവുകളോടെയുള്ള ലോക്ക്ഡൗണ്‍ നീട്ടല്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. മലപ്പുറത്ത് ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണില്ല.
- സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ജാഗ്രതാനിര്‍ദേശം ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍.
- ലക്ഷദ്വീപ് യാത്രയ്ക്ക് നിയന്ത്രണം. ഇന്ന് മുതല്‍ എഡിഎമ്മിന്‍റെ അനുമതി വേണം. തീരുമാനം കേന്ദ്ര ഇന്‍റലിജന്‍സ് നിര്‍ദേശത്തെ തുടര്‍ന്ന്.
- വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്‍റെ യുഎസ് സന്ദര്‍ശനം ഇന്ന് അവസാനിക്കും. ത്രിദിന സന്ദര്‍ശനത്തില്‍ കൊവിഡ് വ്യാപനമടക്കം വിവിധ വിഷയങ്ങളില്‍ ധാരണ.
- 11 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് പിന്‍വലിച്ച് യുഎഇ. ഇന്ത്യ അടക്കം ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള വിലക്ക് തുടരും.
- ബിജെപിയുടെ കൊവിഡ് ആശ്വാസ പ്രവര്‍ത്തനം ഇന്ന്. മോദി സര്‍ക്കാരിന്‍റെ വാര്‍ഷികത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ 10,000 കേന്ദ്രങ്ങളില്‍ പരിപാടി.
- മ്യാന്‍മറില്‍ പട്ടാള ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം തുടരുന്നു. നാടിന് വേണ്ടി ശബ്‌ദമുയര്‍ത്തി വിവിധ രാജ്യങ്ങളിലുള്ള മ്യാന്‍മര്‍ സ്വദേശികള്‍. ജപ്പാനിലും ചൈനയിലും യുവാക്കളുടെ പ്രതിഷേധം.
- ഏഷ്യന്‍ ബോക്‌സിങ്ങില്‍ വനിതകളുടെ ഫൈനല്‍ ഇന്ന് വൈകീട്ട് ദുബായില്‍. നാല് ഇന്ത്യന്‍ വനിതകള്‍ ഫൈനലിന്.
- ഫ്രഞ്ച് ഓപ്പണ്‍ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. റാഫേല്‍ നദാല്‍, നവോമി ഒസാക്ക തുടങ്ങിയവര്‍ ഇന്നിറങ്ങും.
- ഖത്തര്‍ ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യത മത്സരങ്ങള്‍ക്ക് ചൈന ഇന്നിറങ്ങും. മത്സരം സ്വന്തം നാട്ടില്‍ വൈകിട്ട് അഞ്ചിന്. ചൈനയുടെ എതിരാളികള്‍ ഗ്വാം.
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ വാര്‍ത്തകള്‍
ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍...
വാര്‍ത്തകള്‍