- സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഇളവുകള്‍.
- കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന ഓഫിസ് സെക്രട്ടറി ജി ഗിരീഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. തൃശൂര്‍ പൊലീസ് ക്ലബില്‍ വെച്ചാകും ചോദ്യം ചെയ്യല്‍.
- സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോമിന്‍റെയും പാഠപുസ്‌തകങ്ങളുടെയും വിതരണോദ്‌ഘാടനം ഇന്ന്. പാഠപുസ്‌തക വിതരണം മന്ത്രി വി ശിവന്‍കുട്ടിയും യൂണിഫോം വിതരണം മന്ത്രി പി രാജീവും ഉദ്‌ഘാടനം ചെയ്യും.
- ചെല്ലാനം തീരദേശ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ന് യോഗം. യോഗം മന്ത്രിമാരുടെ നേതൃത്വത്തില്‍. ദീര്‍ഘകാലത്തേക്ക് സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിക്കും.
- സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
- വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്‍റെ യുഎസ് സന്ദര്‍ശനം തുടരുന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ യുഎസ് സഹായം ഉറപ്പാക്കി മന്ത്രി. സന്ദര്‍ശനം നാളെ അവസാനിക്കും.
- ലക്ഷദ്വീപില്‍ ഇന്ന് വീണ്ടും സര്‍വകക്ഷി യോഗം. സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ച് അഡ്‌മിനിസ്‌ട്രേറ്ററെ കാണും.
- ഇന്ന് യുഎന്‍ സമാധാന സേനാ ദിനം. സമാധാന സേനയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സൈനികര്‍.
- മ്യാന്‍മറില്‍ പട്ടാള ഭരണകൂടത്തിന് എതിരെ ജനകീയ പ്രക്ഷോഭം തുടരുന്നു. തടവിലാക്കിയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് യുഎസ് പട്ടാള ഭരണകൂടത്തോട്.
- യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് പോരാട്ടം പുലര്‍ച്ചെ. പോര്‍ച്ചുഗലിലെ പോര്‍ട്ടോയില്‍ പുലര്‍ച്ചെ 12.30ന് ആരംഭിക്കുന്ന കലാശപ്പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും നേര്‍ക്കുനേര്‍.
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ വാര്‍ത്തകള്‍
ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍...
വാര്‍ത്തകള്‍