ന്യൂഡല്‍ഹി :കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി.
വഴി മുടക്കിയുള്ള സമരങ്ങള്‍ നടത്താന്‍ അനുവാദമില്ല. സഞ്ചാര സ്വാതന്ത്ര്യം ഭരണഘടനാപരമായ മൗലിക അവകാശമാണെന്നും കോടതി പറഞ്ഞു.
കര്‍ഷകരുടെ സമരവും പ്രതിഷേധവും കാരണം ഗതാഗത തടസം നേരിട്ടതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായെന്ന് കാണിച്ച് നോയ്‌ഡ സ്വദേശി മോണിക്ക അഗർവാൾ സമര്‍പ്പിച്ച ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ:'രാജ്യത്ത് ജാതി സെന്‍സസ് നടത്തണം'; മോദിയെ കണ്ട് സര്‍വകക്ഷി സംഘം
റോഡ് ഉപരോധം കാരണം രണ്ട് മണിക്കൂർ അധികം യാത്ര ചെയ്യേണ്ടിവന്നു. ഉപരോധമില്ലായിരുന്നുവെങ്കില്‍ 20 മിനിട്ട് യാത്ര മതിയായിരുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കർഷകർ റോഡ് തടയുകയും യാത്രക്കാർക്ക് അസൗകര്യം സൃഷ്ടിക്കുകയും ചെയ്യുന്നതില്‍ പരിഹാരം കാണേണ്ടത് കേന്ദ്ര -സംസ്ഥാന സർക്കാരുകളാണെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് എസ്.കെ കൗൾ, ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നിയമം പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള കര്‍ഷകരുടെ സമരം രാജ്യതലസ്ഥാനത്ത് തുടരുന്നതിനിടെയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.