ചെന്നൈ: തമിഴ്‌നാട്ടിൽ എത്തിയ ശ്രീലങ്കൻ തമിഴർക്ക് അഭയാർഥി പദവി നൽകണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ നിയമവിദഗ്‌ധരെ സമീപിച്ചു. ദ്വീപ് രാഷ്‌ട്രത്തിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സർക്കാർ ആവശ്യം ഉന്നയിച്ചത്. ഇതുവരെ 60 ശ്രീലങ്കൻ തമിഴരാണ് ധനുഷ്‌കോടിയിലും രാമേശ്വരത്തും എത്തിയത്.
ഒരു ലക്ഷത്തിലധികം ശ്രീലങ്കൻ തമിഴർ നിലവിൽ ഇന്ത്യയിലുണ്ട്, അവരിൽ ഭൂരിഭാഗവും തമിഴ്‌നാട്ടിലാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ക്യാമ്പുകളിൽ കഴിയുന്ന അഭയാർഥികൾക്ക് നൽകുന്ന ധനസഹായം വർധിപ്പിച്ചിരുന്നു. പുതുക്കിയ ബജറ്റ് പ്രകാരം കുടുംബനാഥന് 1000 രൂപയിൽ നിന്ന് 1500 രൂപ ലഭിക്കും. കുടുംബത്തിലെ മുതിർന്ന ആൾക്ക് ഇപ്പോൾ 1000 രൂപയും കുട്ടിക്ക് 500 രൂപയും ലഭിക്കും.