കേരളം

kerala

തമിഴ്‌നാട്ടില്‍ 989 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Mar 19, 2021, 3:30 AM IST

ഇതുവരെ 12,573 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്

Tamilnadu covid cases  Tamilnadu corona updates  തമിഴ്‌നാട്ടിലെ കോവിഡ് കണക്ക്  തമിഴ്‌നാട്ടിലെ കോവിഡ് മരണങ്ങൾ
തമിഴ്‌നാട്ടില്‍ 989 പേര്‍ക്ക് കൂടി കൊവിഡ്

ചെന്നൈ: തമിഴ്‌നാട്ടില്‍ 989 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ കൊവിഡ് രോഗികളുടെ എണ്ണം 8.63 ലക്ഷം ആയി. 24 മണിക്കൂറിനിടെ ഒമ്പത് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 12,573 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം 569 പേര്‍ രോഗമുക്തരായതോടെ തമിഴ്‌നാട്ടില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 8,44,568 ആയി ഉയര്‍ന്നു. നിലവില്‍ 6,222 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നതെന്ന് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details