കേരളം

kerala

ETV Bharat / bharat

തമിഴ്നാട്ടില്‍ ഡി.എം.കെ സിപിഎമ്മുമായി ചേര്‍ന്ന് മത്സരിക്കും - ഡിഎംകെ

തിരുപാരൻകുന്ദ്രം, ദിണ്ടിഗുൾ, കോവിൽപട്ടി, അരുർ, കേജ്‌വെല്ലൂർ, ഗന്ധർവാക്കോട്ടൈ നിയമസഭ മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർഥികളെ നിർത്തും.

TN Polls: CPI-M gets Thiruparankundram  Kovilpatti among six seats in DMK-led alliance  Tamil Nadu Assembly elections  Communist Party of India (Marxist) news  TN Polls: CPI-M gets Thiruparankundram, Kovilpatti among six seats in DMK-led alliance  തമിഴ്മനാട് തെരഞ്ഞെടുപ്പ്; ഡിഎംകെയുമായി ചേര്‍ന്ന് ആറ് സീറ്റുകളില്‍ മത്സരിക്കാന്‍ സിപിഐഎം ധാരണ  തമിഴ്മനാട് തെരഞ്ഞെടുപ്പ്  തമിഴ്മനാട്  ഡിഎംകെ  സിപിഐഎം
തമിഴ്മനാട് തെരഞ്ഞെടുപ്പ്; ഡിഎംകെയുമായി ചേര്‍ന്ന് ആറ് സീറ്റുകളില്‍ മത്സരിക്കാന്‍ സിപിഐഎം ധാരണ

By

Published : Mar 12, 2021, 9:26 AM IST

ചെന്നൈ:ഡി‌എം‌കെയുടെ സഖ്യകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ തമിഴ്‌നാട്ടിലെ തിരുപാരൻകുന്ദ്രം, ദിണ്ടിഗുൾ, കോവിൽപട്ടി, അരുർ, കേജ്‌വെല്ലൂർ, ഗന്ധർവാക്കോട്ടൈ നിയമസഭ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തും. ചെന്നൈയിൽ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനും സിപിഎം സെക്രട്ടറി കെ ബാലകൃഷ്ണനും ഇത് സംബന്ധിച്ച് ധാരണയിലെത്തി. ഇരുവരും ഇത്സംബന്ധിച്ച് കരാറില്‍ ഒപ്പിടുകയും ചെയ്തു.

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് പാർട്ടിക്ക് ആറ് സീറ്റുകൾ അനുവദിച്ചിട്ടുണ്ടെന്ന് തമിഴ്‌നാട് സിപിഎം ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എഐഎഡിഎംകെ-ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്താൻ 234 സീറ്റുകളിലും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തമിഴ്നാട്ടില്‍ ഒറ്റ ഘട്ടമായി ഏപ്രിൽ 6 ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ മെയ് 2 നാണ്.

For All Latest Updates

ABOUT THE AUTHOR

...view details