ചെന്നൈ: ഡിഎംകെയില്‍ തലമുറ വാഴ്‌ചയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി. തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ മത്സരിക്കുന്നുവെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് പളനിസ്വാമിയുടെ പ്രതികരണം.
ഡിഎംകെ ഒരു കുടുംബ പാര്‍ട്ടിയാണ്. പാര്‍ട്ടിയില്‍ കരുണാനിധിക്ക് ശേഷം സ്റ്റാലിന്‍ അതിന് ശേഷം അദ്ദേഹത്തിന്‍റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ ഇങ്ങനെയാണ് അധികാരം പോകുന്നത്. ഏകാധിപത്യമാണ് പാര്‍ട്ടിക്കുള്ളിലെന്നും പളനിസ്വാമി വിമര്‍ശിച്ചു. ഡിഎംകെ അധികാരത്തില്‍ വരുക എന്നാല്‍ കരുണാനിധിയുടെ കുടുംബം അധികാരത്തില്‍ വരുന്നുവെന്നാണ് അര്‍ഥം. നാടിന് നല്ലത് ചെയ്യുന്നവരെ അധികാത്തില്‍ കൊണ്ടുവരണമെന്നും രാഷ്ട്രീയ കുടുംബ വാഴ്‌ചയ്‌ക്ക് ഫുള്‍സ്റ്റോപ്പ് ഇടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സേലത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയായിരുന്നു പളനിസ്വാമിയുടെ പ്രതികരണം.