കേരളം

kerala

ETV Bharat / bharat

പളനി സ്വാമിക്കെതിരെ മോശം പരാമര്‍ശം; മാപ്പു പറഞ്ഞ് എ.രാജ - A Raja

ഡിഎംകെ നേതാവ് എംകെ സ്റ്റാലിനേയും പളനി സ്വാമിയേയും താരതമ്യം ചെയ്തുകൊണ്ടായിരുന്നു രാജ വിവാദ പരാമര്‍ശം നടത്തിയത്.

പളനി സ്വാമി  എഐഎഡിഎംകെ  എ.രാജ  എടപ്പാടി പളനിസ്വാമി  Edappadi K Palaniswami  A Raja  MK Stalin
പളനി സ്വാമിയുടെ അമ്മയ്ക്കെതിരെ മോശം പരാമര്‍ശം; മാപ്പു പറഞ്ഞ് എ.രാജ

By

Published : Mar 29, 2021, 6:21 PM IST

ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ മോശം പരാമർശം നടത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ഡിഎംകെ നേതാവ് എ.രാജ. കഴിഞ്ഞ ദിവസം ഗൂഡല്ലുരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് രാജ പളനി സ്വാമിക്കെതിരെ അധിക്ഷേപം നടത്തിയത്. എടപ്പാടി പളനിസ്വാമി അവിഹിത ബന്ധത്തിൽ പിറന്ന കുഞ്ഞിനെ പോലെയാണെന്നായിരുന്നു രാജയുടെ പരാമര്‍ശം.

ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നത് ഡിഎംകെയെ പ്രതിരോധത്തിലാക്കിയതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് രാജയുടെ മാപ്പ് പറച്ചില്‍. ''കഴിഞ്ഞ ദിവസം ഗൂഡല്ലൂരില്‍ ഞാന്‍ എടപ്പാടി കെ പളനി സ്വാമിയെക്കുറിച്ചോ അദ്ദേഹത്തിന്‍റെ അമ്മയെക്കുറിച്ചോ സംസാരിച്ചിട്ടില്ല. എന്‍റെ പരാമര്‍ശം മുഖ്യമന്ത്രിയെ വേദനിപ്പിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയ പ്രസംഗത്തിന്‍റെ പേരില്‍ ഞാന്‍ മാപ്പു പറയുന്നു'' രാജ പറഞ്ഞു.

ഡിഎംകെ നേതാവ് എംകെ സ്റ്റാലിനേയും പളനി സ്വാമിയേയും താരതമ്യം ചെയ്തുകൊണ്ടായിരുന്നു രാജ വിവാദ പരാമര്‍ശം നടത്തിയത്. സ്റ്റാലിന്‍റെ ചെരുപ്പുമായും തമിഴ്നാട് മുഖ്യമന്ത്രിയെ രാജ താരതമ്യം ചെയ്യുകയുണ്ടായി. എന്നാല്‍ തന്‍റെ പ്രസം​ഗം രണ്ട് നേതാക്കളയും വ്യക്തിപരമായി വിലയിരുത്തിയതല്ലെന്നും, രണ്ട് നേതാക്കളുടെ പൊതുജീവിതം താരതമ്യപ്പെടുത്തിയതാണെന്നും രാജ പ്രതികരിച്ചു. അതേസമയം രാജയ്ക്കെതിരെ കേസെടുക്കണമെന്ന് എഐഎഡിഎംകെ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details