കേരളം

kerala

ETV Bharat / bharat

തൃഷയെ അപമാനിച്ച മന്‍സൂര്‍ അലിഖാനെതിരെ പൊലീസ് കേസ്; വനിതാ കമ്മിഷന്‍ പരാതി നല്‍കിയിരുന്നു

Mansoor Ali Khans Controversial Remark Against Trisha : 'ലിയോ' സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു തൃഷയ്‌ക്കെതിരെ നടൻ മോശം പരാമർശം നടത്തിയത്. ചിത്രത്തിൽ തൃഷയുമായി 'ബെഡ് റൂം സീൻ' പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നാണ് മൻസൂർ അലി ഖാന്‍ പറഞ്ഞത്.

By ETV Bharat Kerala Team

Published : Nov 22, 2023, 6:50 PM IST

Etv Bharat TN police registers FIR against actor Mansoor Ali Khan for remarks against Tamil star Trisha  TN Police Registers FIR Against Mansoor Ali Khan  Mansoor Ali Khan Remarks Against Trisha  Mansoor Ali Khan Trisha  Mansoor Ali Khans Controversial Remark  തൃഷ കൃഷ്‌ണന്‍  മൻസൂർ അലി ഖാന്‍  ലൈം​ഗികാധിക്ഷേപ പരാമർശം  തൃഷ ലൈം​ഗികാധിക്ഷേപ പരാമർശം  ൻസൂർ അലി ഖാനെതിരെ കേസ്  ദേശീയ വനിതാ കമ്മിഷന്‍
TN Police Registers FIR Against Actor Mansoor Ali Khan

ചെന്നൈ:നടി തൃഷ കൃഷ്‌ണനെതിരെ നടത്തിയ ലൈംഗികാധിക്ഷേപ പരാമർശത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ് (TN Police Registers FIR Against Actor Mansoor Ali Khan). ദേശീയ വനിതാ കമ്മിഷന്‍റെ (National Commission For Women) പരാതിയുടെ അടിസ്ഥാനത്തിൽ തൗസന്‍റ് ലൈറ്റ് വനിതാ പോലീസ് സ്‌റ്റേഷനിലാണ് (Thousand Light All Women Police Station) നടനെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്.

ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 354 [എ] (ലൈംഗിക പീഡനം-ലൈംഗിക ചുവയുള്ള പരാമർശങ്ങൾ), ഐപിസി 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ) എന്നിവ ചുമത്തിയിട്ടുണ്ട്.അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്ത്രീകളുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണ് നടന്‍റെ അപമര്യാദ നിറഞ്ഞ പരാമർശം. ഇതിന്‍റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാണന്നും പൊലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

ആശങ്കയുമായി വനിതാ കമ്മീഷന്‍: മൻസൂർ അലി ഖാന്‍റെ പരാമര്‍ശങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ദേശീയ വനിതാ കമ്മീഷനും നേരത്തെ രംഗത്തെത്തിയിരുന്നു. നടി തൃഷ കൃഷ്‌ണനെതിരെ (Trisha Krishnan) മൻസൂർ അലി ഖാന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അഗാധമായ ആശങ്കയുണ്ടെന്ന് ദേശീയ വനിതാ കമ്മീഷൻ ഔദ്യോഗിക എക്‌സ് പേജില്‍ കുറിച്ചു. തൃഷ ഉൾപ്പടെയുള്ള നടിമാരെ അപകീർത്തിപ്പെടുത്തുന്നതും, സ്‌ത്രീ വിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയ ഖാനെതിരെ ഐപിസി സെക്ഷൻ 509 ബി പ്രകാരം കേസെടുക്കാൻ വനിതാ കമ്മീഷൻ തമിഴ്‌നാട് ഡിജിപിയോട് അഭ്യർഥിച്ചു. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് ഊന്നൽ നൽകുന്ന ഇത്തരം പരാമർശങ്ങളെ അപലപിക്കേണ്ടതിന്‍റെ ആവശ്യകതയും കമ്മീഷൻ എക്‌സിലെ പോസ്‌റ്റില്‍ ചൂണ്ടിക്കാട്ടി.

Also Read:തൃഷയ്‌ക്കെതിരായ മൻസൂർ അലി ഖാന്‍റെ സ്‌ത്രീ വിരുദ്ധ പരാമർശം : നിരാശയും ദേഷ്യവും തോന്നുന്നുവെന്ന് ലോകേഷ് കനകരാജ്

നിലപാടിൽ ഉറച്ച് ഖാന്‍: എന്നാൽ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്നാണ് മൻസൂർ അലി ഖാന്‍റെ നിലപാട്. ചൊവ്വാഴ്‌ച ചെന്നൈയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്‌ത മൻസൂർ അലി ഖാൻ താന്‍ തൃഷ കൃഷ്‌ണനെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതികരിച്ചു. താൻ തൃഷയെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും, പകരം അവളെ പ്രശംസിക്കുകയാണ് ചെയ്‌തതെന്നും ഖാന്‍ ആവർത്തിച്ചു. താൻ ക്ഷമാപണം നടത്തുന്ന ആളല്ലെന്നും സ്ഥിതിഗതികൾ വഷളായാൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും നടന്‍ സൂചന നൽകിയിരുന്നു.

തനിക്കെതിരെ നടപടിയെടുത്ത നടികർ സംഘം എന്നറിയപ്പെടുന്ന സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷനെയും (South Indian Artistes Association) ഖാന്‍ വിമർശിച്ചു. തനിക്കെതിരെ സ്വീകരിച്ച നടപടികൾ ഉടൻ പിൻവലിക്കണമെന്ന് നടൻ സംഘടനയോട് ആവശ്യപ്പെട്ടു. ഒരു നിശ്ചിത സമയ പരിധിക്കുള്ളിൽ സംഘടന പ്രസ്‌താവന പിൻവലിക്കണമെന്നും മൻസൂർ അലി ഖാൻ ആവശ്യപ്പെട്ടു.

നടികർ സംഘത്തിന്‍റെ പ്രസ്‌താവന: വിഷയത്തിൽ മൻസൂർ അലി ഖാൻ പരസ്യമായി മാപ്പ് പറയണമെന്ന് സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷന്‍ (SIAA) എന്ന നടികർ സംഘം വ്യക്തമാക്കിയിരുന്നു. മൻസൂർ അലി ഖാന്‍റെ വിവാദ പരാമർശത്തെ അസോസിയേഷൻ പ്രസ്‌താവനയിൽ ശക്തമായി അപലപിക്കുകയും ചെയ്‌തു. തൃഷയ്‌ക്കെതിരെയും മറ്റ് രണ്ട് നടിമാർക്കെതിരെയും സമാനമായ പരാമർശം നടത്തിയ മൻസൂർ അലി ഖാന്‍റെ അംഗത്വം താത്‌കാലികമായി സസ്‌പെൻഡ് ചെയ്യുന്ന കാര്യം പരിഗണിക്കുകയാണെന്നും അഭിനേതാക്കളുടെ സംഘടന അറിയിച്ചിരുന്നു. നടിമാർക്കെതിരെ ആക്ഷേപകരവും അവമതിപ്പുളവാക്കുന്നതുമായ പരാമർശങ്ങളാണ് നടൻ നടത്തിയതെന്ന് വിമർശിച്ച എസ്‌ഐഎഎ പ്രസിഡന്‍റും നടനുമായ എം നാസർ, സംഘടനയുടെ എല്ലാ പിന്തുണയും നടിമാർക്ക് ഉണ്ടായിരിക്കുമെന്നും ഉറപ്പുനൽകി.

Also Read:'മനുഷ്യരാശിക്ക് തന്നെ ചീത്തപ്പേരുണ്ടാക്കുന്നു, ഇനി ഒപ്പം അഭിനയിക്കില്ല' ; മൻസൂർ അലി ഖാനെതിരെ ആഞ്ഞടിച്ച് തൃഷ

ഖാന്‍റെ വിവാദ പരാമർശം: അടുത്തിടെ ലോകേഷ് കനകരാജ് (Lokesh Kanagaraj) സംവിധാനം ചെയ്‌ത 'ലിയോ' സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു തൃഷയ്‌ക്കെതിരെ നടൻ മോശം പരാമർശം നടത്തിയത്. ചിത്രത്തിൽ തൃഷയുമായി 'ബെഡ് റൂം സീൻ' ചെയ്യാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു മൻസൂർ അലി ഖാന്‍റെ പരാമർശം. മുൻപ് സിനിമകളിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നാണ് ഇയാൾ പറഞ്ഞത്. റേപ് സീനുകളൊന്നും 'ലിയോ'യിൽ ഇല്ലെന്നും, ഉറപ്പായും 'ബെഡ് റൂം സീൻ' കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നെന്നും മൻസൂർ പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details