ചെന്നൈ:തിരുനെൽവേലി, ഡിണ്ടിഗൽ ജില്ലകളിൽ അഞ്ച് ദിവസത്തിനിടെ നാല് പേരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് 'ഓപ്പറേഷൻ ഡിസാം' ആരംഭിച്ച് തമിഴ്‌നാട് പൊലീസ്. നേരത്തെ നടന്ന കൊലപാതകങ്ങളിലും മറ്റ് കേസുകളിലും പ്രതികളായവരെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്‍റെ നീക്കത്തില്‍ 3,325 പേര്‍ പിടിയിലായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഇവരില്‍ നിന്നും 1,000 കത്തികളും ഏഴ് തോക്കുകളും പിടിച്ചെടുത്തു.
പ്രതികളെ പിടികൂടാന്‍ തമിഴ്‌നാട്ടില്‍ 'ഓപ്പറേഷൻ ഡിസാം'; 3,325 പേര്‍ കസ്റ്റഡിയില്‍
പിടിയിലായ 3,325 പേരില്‍ നിന്നും 1,000 കത്തികളും ഏഴ് തോക്കുകളും പിടിച്ചെടുത്തതായി തമിഴ്‌നാട് പൊലീസ് പറഞ്ഞു.
ALSO READ:വീണ്ടും ഇന്ധന വില വര്‍ദ്ധന; ഡീസല്‍ 30, പെട്രോളിന് 25 പൈസ വീതം കൂടി
മധുരയിലും തിരുനെൽവേലിയിലും നടന്ന രണ്ട് ഉന്നതതല യോഗങ്ങളിൽ സംസ്ഥാന ഡി.ജി.പി സി.സെയ്‌ലേന്ദ്ര ബാബു നിർദേശങ്ങൾ പിന്തുടരണമെന്ന് അറിയിച്ചു. കൊലപാതകങ്ങൾ, കലാപങ്ങൾ, തീവെപ്പ്, ആക്രമണം എന്നിവയിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാനും നിർദേശമുണ്ട്. പ്രതികാര കൊലപാതകങ്ങളുടെ ചരിത്രം പഠിക്കാനും കുടുതല്‍ കൊലപാതങ്ങള്‍ നടത്താന്‍ തയ്യാറെടുക്കുന്നവരെ വളയാനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.