ചെന്നൈ:തമിഴ്‌നാട്ടിൽ 867 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,20,712 ആയി ഉയർന്നു. പത്ത് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 12,156 ആയി. ആഡംബര ഹോട്ടലിലെ 232 പേരെ പരിശോധിച്ചതിൽ 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6,146 ഹോട്ടൽ ജീവനക്കാരെ പരിശോധിച്ചതിൽ 2,700ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. 2,104 പേർക്ക് നെഗറ്റീവായി.
തമിഴ്‌നാട്ടിൽ 867 പേർക്ക് കൂടി കൊവിഡ് - chennai covid
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,20,712
തമിഴ്‌നാട്ടിൽ 867 പേർക്ക് കൂടി കൊവിഡ്
ചെന്നൈയിൽ 236 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 1,002 പേർ കൂടി രോഗമുക്തി നേടിയപ്പോൾ 8,127 പേർ ചികിത്സയിൽ തുടരുന്നു. ഇതുവരെ 8,00,429 പേർ രോഗമുക്തരായി. ചെന്നൈയിൽ 4,023 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ 240 ലാബുകളിൽ 61,077 സാമ്പിളുകൾ പുതിയതായി പരിശോധിച്ചു. സംസ്ഥാനത്ത് ആകെ 1,43,82,123 സാമ്പിളുകൾ പരിശോധിച്ചു കഴിഞ്ഞു.