ചെന്നൈ:ആശുപത്രികളിൽ ഓക്‌സിജൻ ഉപയോഗിക്കുന്നതിൽ മാർഗ നിർദ്ദേശം പുറപ്പെടുവിച്ച് തമിഴ്‌നാട് സർക്കാർ. സംസ്ഥാനത്ത് ഓക്‌സിജൻ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. നിലവിൽ സംസ്ഥാനത്തെ ആശുപത്രികളിൽ ഓക്സിജന്‍റെ അഭാവം രൂക്ഷമാണ്. കൊവിഡ് ആശുപത്രികൾ, കൊവിഡ് ചികിത്സ നൽകുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കൊവിഡ് കെയർ സെന്‍ററുകൾ എന്നിവയ്ക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ ബാധകമാണ്.
ALSO READ:ടൗട്ട ചുഴലിക്കാറ്റ് ; ആശങ്കയിൽ കേരളം
മാർഗ നിർദ്ദേശം അനുസരിച്ച് രോഗികളുടെ രോഗാവസ്ഥ അനുസരിച്ച് ആശുപത്രി വാർഡുകളെ വിവിധ സോണുകളായി തിരിക്കണം. തുടർന്ന് രോഗികൾക്ക് ആവശ്യമായ ഓക്‌സിജന്‍റെ അളവ് നിശ്ചയിക്കണം.
*സോൺ ഒന്നിൽ ഓക്സിജൻ ആവശ്യമില്ലാത്ത രോഗികളെ പ്രവേശിപ്പിക്കണം.