ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ളാന്‍റ് തുറക്കാന്‍ അനുമതി നല്‍കി മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. ഓക്സിജൻ ഉൽപാദനത്തിന് വേണ്ടി പ്ലാന്‍റ് വീണ്ടും തുറക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ചെന്നൈയിൽ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി.
തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ളാന്‍റ് ഓക്സിജന്‍ നിര്‍മാണത്തിന് വീണ്ടും തുറക്കും - എടപ്പാടി കെ പളനിസ്വാമി
ഓക്സിജൻ ഉൽപാദനത്തിന് വേണ്ടി മാത്രമാണ് തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെർലൈറ്റ് പ്ലാന്റ് വീണ്ടും തുറക്കാൻ മുഖ്യമന്ത്രി അനുമതി നല്‍കിയത്.
2018 മേയില്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് സ്റ്റെർലൈറ്റ് പ്ളാന്‍റ് അടച്ചുപൂട്ടിയിരുന്നു. പൊലീസ് വെടിവയ്പിനെ തുടര്‍ന്ന് 13 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നയിരുന്നു പ്ളാന്‍റിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്ലാന്‍റ് വീണ്ടും തുറക്കാൻ തമിഴ്‌നാട്ടിലെ എല്ലാ പാർട്ടി നേതാക്കളും പിന്തുണ പ്രഖ്യാപിച്ചു.
ഓക്സിജൻ ഉത്പാദനത്തിന് മാത്രമാണ് സർക്കാർ പ്ലാന്‍റിന് വൈദ്യുതി വിതരണം ചെയ്യേണ്ടതെന്നും പ്ലാന്‍റ് ആദ്യം സംസ്ഥാനത്തിന്റെ ഓക്സിജൻ ആവശ്യം നിറവേറ്റണമെന്നും പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് ഡി.എം.കെ എം.പി കനിമൊഴി ആവശ്യപ്പെട്ടു.