ചെന്നൈ:തമിഴ്‌നാട്ടിൽ കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ കാലാവധി നീട്ടി. ഈ ഇളവുകൾ പ്രകാരം ഓഗസ്റ്റ് 23 മുതൽ 50 ശതമാനം ആളുകളോടെ സിനിമ ഹാളുകൾക്ക് പ്രവർത്തനാനുമതിയുണ്ട്. സെപ്‌റ്റംബർ ഒന്ന് മുതൽ കോളജ്, പോളിടെക്‌നിക് ഇൻസ്റ്റിറ്റ്യൂഷൻസ്, ഒമ്പതാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള സ്‌കൂളുകൾ എന്നിവിടങ്ങളില്‍ ക്ലാസുകൾക്ക് അനുമതി നൽകി.
തമിഴ്‌നാട്ടിൽ ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടി; സ്‌കൂളുകൾക്ക് പ്രവർത്തനാനുമതി - തമിഴ്‌നാട് ലോക്ക്ഡൗൺ നീട്ടി
സെപ്‌റ്റംബർ ഒന്ന് മുതലാണ് തമിഴ്‌നാട് സർക്കാർ സ്‌കൂളുകൾക്കും കോളജുകൾക്കും പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.
![തമിഴ്‌നാട്ടിൽ ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടി; സ്‌കൂളുകൾക്ക് പ്രവർത്തനാനുമതി Tamil Nadu government Tamil Nadu lockdown Covid lockdown Schools in tamilnadu തമിഴ്‌നാട് സർക്കാർ തമിഴ്‌നാട്ടിലെ ലോക്ക്ഡൗൺ തമിഴ്‌നാട് ലോക്ക്ഡൗൺ നീട്ടി ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12840490-1060-12840490-1629561214399.jpg)
തമിഴ്‌നാട്ടിൽ ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടി; സ്‌കൂളുകൾക്ക് പ്രവർത്തനാനുമതി
കർണാടകയിലേക്കും ആന്ധ്രയിലേക്കുമുള്ള അന്തർ സംസ്ഥാന ബസ് സർവീസുകൾക്കും സംസ്ഥാന സർക്കാർ അനുമതി നൽകി. രാത്രി പത്ത് വരെ വ്യാപാര സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാനും അനുമതിയുണ്ട്. എല്ലാ സ്ഥാപനങ്ങളും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ജീവനക്കാർ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമനെന്നും പുതുക്കിയ മാനദണ്ഡങ്ങളിൽ വ്യക്‌തമാക്കുന്നു.