ചെന്നൈ:തമിഴ്‌നാട്ടിൽ നിയന്ത്രണങ്ങൾ കർശനമാക്കി സംസ്ഥാന സർക്കാർ. ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. നാളെ രാവിലെ പത്ത് മുതൽ വൈകുന്നേരം വരെ കർഫ്യൂ ഏർപ്പെടുത്തി സർക്കാർ ഉത്തരവിട്ടു. അവശ്യ സേവനങ്ങൾ മാത്രമായിരിക്കും അനുവദിക്കുക.
നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്, ഞായറാഴ്‌ച സമ്പൂർണ ലോക്ക്‌ഡൗൺ - OMICRON SPREAD IN TAMIL NADU
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആരാധനാലയങ്ങളില്‍ പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ല
തമിഴ്‌നാട്ടിൽ നിയന്ത്രണങ്ങൾ വർധിപ്പിക്കുന്നു; ഞായറാഴ്‌ച സമ്പൂർണ ലോക്ക്‌ഡൗൺ
ജനുവരി ഒമ്പത് ഞായറാഴ്‌ച സംസ്ഥാനത്ത് സമ്പൂർണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തി. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആരാധനാലയങ്ങളില്‍ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ബസുകളിലും സബർബൻ ട്രെയിൻ, മെട്രോറെയിൽ എന്നിവയുടെ കപ്പാസിറ്റി 50 ശതമാനമായി നിജപ്പെടുത്തി.
ALSO READ:Pet cat Purushu died | ബിന്ദുവിന്‍റെ പൊന്നോമന; 'പുരുഷു' യാത്രയായി