ചെന്നൈ:കൊവിഡ് രോഗികൾക്കായുള്ള റെംഡിസിവിർ മരുന്നുകളുടെ വിൽപന തമിഴ്‌നാട് സർക്കാർ നിർത്തിവച്ചതിനെ തുടർന്ന് കുത്തിവയ്‌പ്പ് സ്വീകരിക്കാനായി ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്ത്. സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് റെംഡിസിവിർ വിൽക്കാനുള്ള സംസ്ഥാന സർക്കാർ നയപരമായ തീരുമാനത്തിൽ മാറ്റം വരുത്തിയതിനെ തുടർന്നാണ് പ്രതിഷേധം. കൊവിഡ് രോഗികളിൽ വളരെ ഫലപ്രധമായതിനാൽ തന്നെ സംസ്ഥാനത്തുടനീളം റെംഡെസിവിറിന് ആവശ്യക്കാരേറെയാണ്.
റെംഡിസിവിറിന്‍റെ നേരിട്ടുള്ള വിൽപ്പന തടഞ്ഞ് തമിഴ്നാട് - People in protest in tamilnadu
സർക്കാർ നയപരമായ തീരുമാനത്തിൽ മാറ്റം വരുത്തിയതിനെ തുടർന്നാണ് പ്രതിഷേധം.
തുടക്കത്തിൽ നെഹ്‌റു സ്റ്റേഡിയം പോലുള്ള പ്രത്യേക കേന്ദ്രങ്ങളിലാണ് സർക്കാർ ഇതിന്‍റെ വിൽപ്പന നടത്തിക്കൊണ്ടിരുന്നത്. എന്നിരുന്നാലും റെംഡിസിവിർ വാങ്ങുന്നതിനായി ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ ഇവിടങ്ങളിൽ തടിച്ചു കൂടുന്ന അവസ്ഥയാണുണ്ടായിരുന്നത്. ന്യൂനത മനസിലാക്കിയ തമിഴ്‌നാട് സർക്കാർ ആവശ്യാനുസരണം മരുന്ന് സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വിൽക്കാനുള്ള നയപരമായ തീരുമാനം മാറ്റുകയായിരുന്നു. അതേസമയം സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് മരുന്ന് വാങ്ങാൻ കഴിയുന്ന പദ്ധതിയും സർക്കാർ ആസൂത്രണം ചെയ്‌തുവരുന്നു. ഇതിനായി ഒരു പോർട്ടൽ ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
കൂടുതൽ വായനയ്‌ക്ക്:തമിഴ്നാട്ടിൽ റെംഡെസിവിർ സ്വകാര്യ ആശുപത്രികൾ വഴി നൽകും