ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ നേടിയ മിന്നും വിജയത്തിന് അധ്യക്ഷന്‍ എം.കെ സ്റ്റാലിന് ആശംസകള്‍ അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. താന്‍ സ്റ്റാലിന് ആശംസകള്‍ നേര്‍ന്നെന്നും അദ്ദേഹം തമിഴ്നാടിന്‍റെ അടുത്ത മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നും പളനിസ്വാമി ട്വിറ്റ് ചെയ്തു.
സ്റ്റാലിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പളനി സ്വാമി - DMK
താന്‍ സ്റ്റാലിന് ആശംസകള്‍ നേര്‍ന്നെന്നും അദ്ദേഹം തമിഴ്നാടിന്‍റെ അടുത്ത മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നും പളനിസ്വാമി ട്വിറ്റ് ചെയ്തു.

അതേസമയം, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വത്തിലുള്ള സഖ്യത്തെ വിജയിപ്പിച്ചതിന് നന്ദിയറിയിച്ച് ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ രംഗത്തെത്തി. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായി സംഘടിപ്പിക്കും. തങ്ങള്‍ മുന്നോട്ടുവെച്ച തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ക്രമേണ നിറവേറ്റും. വരും ദിവസം സത്യപ്രതിജ്ഞാ ചടങ്ങ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ യോഗം വിളിച്ച് ചെയർമാനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുമെന്നും സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിക്കാൻ സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിയാലോചിക്കുമെന്നും ഡി.എം.കെ മേധാവി മാധ്യമങ്ങളെ അറിയിച്ചു. 234 അംഗ നിയമസഭയിൽ ഡി.എം.കെ സഖ്യം 160 സീറ്റാണ് നേടിയത്. ഭരണകക്ഷിയായ എ.ഐ.ഡി.എം.കെ മുന്നണി 75 സീറ്റില്‍ വിജയിച്ചു. ഈ മുന്നണിയില്‍ മത്സരിച്ച ബി.ജെ.പി.യ്ക്ക് നാല് സീറ്റുമാത്രമാണ് ലഭിച്ചത്. 20 സീറ്റിലായിരുന്നു ബി.ജെ.പി മത്സരിച്ചിരുന്നത്.