ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എ ജി പേരറിവാളന് 30 ദിവസത്തെ പരോൾ നൽകാൻ ഉത്തവിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അമ്മ അര്‍പുതമ്മാളിന്‍റെ അപേക്ഷ പരിഗണിച്ചാണ് നടപടി. പുഴല്‍ സെൻട്രൽ ജയിലിൽ കഴിയുന്ന മകന് ആരോഗ്യ കാരണങ്ങളാൽ അവധി നല്‍കണമെന്ന് കാണിച്ചാണ് അര്‍പുതമ്മാള്‍ തമിഴ്നാട് സര്‍ക്കാരിനെ സമീപിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍, നിയമങ്ങളിൽ ഇളവ് വരുത്തി 30 ദിവസത്തെ പരോൾ അനുവദിക്കാൻ ഉത്തരവിടുകയായിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നയാളാണ് പേരറിവാളൻ.
രാജീവ് ഗാന്ധി വധക്കേസ് : പേരറിവാളന് പരോള്‍ - Rajiv Gandhi assassination case convict
അമ്മ അർപുതമ്മാളിന്‍റെ അപേക്ഷ പരിഗണിച്ചാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, നിയമങ്ങളിൽ ഇളവ് വരുത്തി 30 ദിവസത്തെ പരോൾ അനുവദിക്കാൻ ഉത്തരവിട്ടത്.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പെരാരിവാലന് 30 ദിവസത്തെ പരോൾ നൽകാൻ ഉത്തരവിട്ടു സ്റ്റാലിൻ
Also read: തമിഴ് സാഹിത്യകാരൻ കെ. രാജനാരായണ്‍ അന്തരിച്ചു
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1991 മെയ് 21 ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് റാലിയിൽ വച്ച് ചാവേർ ബോംബ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. അതേസമയം കഴിഞ്ഞ വർഷം മദ്രാസ് ഹൈക്കോടതി പേരറിവാളന് 30 ദിവസത്തെ പരോൾ നൽകിയിരുന്നു. കൂടാതെ ആരോഗ്യ പരിശോധനയ്ക്കായി സുപ്രീം കോടതി ഈ പരോൾ ഒരാഴ്ച നീട്ടി നല്‍കുകയും ചെയ്തിരുന്നു.