ബെംഗളൂരു :കന്നഡ ചിത്രത്തിൽ വേഷമിട്ട് തമിഴ്നാട് ബിജെപി നേതാവ് അണ്ണാമലൈ. ഇരുകൈകളുമില്ലാതെ നീന്തലിൽ അന്താരാഷ്ട്ര പ്രശസ്തി നേടിയ വിശ്വാസ് കെ.എസിന്റെ കഥ പറയുന്ന ചിത്രത്തിൽ നീന്തൽ പരിശീലകനായാണ് അണ്ണാമലൈ എത്തുന്നത്. 'അറബി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അണ്ണാമലൈ അഭിനയിക്കുന്ന എല്ലാ രംഗങ്ങളും ഇതിനോടകം ചിത്രീകരണം പൂർത്തിയാക്കിയതായി അണിയറ പ്രവർത്തകർ അറിയിച്ചു.
ചിത്രത്തിൽ അഭിനയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സംവിധായകൻ രാജ്കുമാർ റാവു ബിജെപി നേതാവിനെ സമീപിച്ചപ്പോൾ തന്നെ യാതൊരു മടിയും കൂടാതെ അണ്ണാമലൈ സമ്മതിക്കുകയായിരുന്നു. കൂടാതെ പ്രതിഫലം വാങ്ങാതെയാണ് അറബിയിൽ അദ്ദേഹം അഭിനയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്തിറങ്ങും.