ചെന്നൈ: സര്‍ക്കാര്‍ അനുമതിയില്ലാതെ തമിഴ്നാട്ടില്‍ വെട്രിവേല്‍ യാത്ര ആരംഭിച്ചു. യാത്രയെ തടയാന്‍ ആര്‍ക്കുമാവില്ലെന്നാണ് ബിജെപിയുടെ അവകാശവാദം. നിലവിലെ കൊവിഡ്-19 സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു തമിഴ്നാട് സര്‍ക്കാര്‍ യാത്രക്ക് അനുമതി നിഷേധിച്ചത്. സര്‍ക്കാറിന്‍റെ അനുവാദമില്ലെങ്കിലും ഭഗവാന്‍ മുരുകന്‍ യാത്രക്ക് അനുമതി നല്‍കിയെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍.മുരുകന്‍റെ പ്രതികരണം. യാത്ര ആരംഭിച്ച് അല്‍പ്പസമയത്തിനകം തന്നെ പൊലീസ് തടഞ്ഞെങ്കിലും ചെറിയ വാക്ക് തര്‍ക്കത്തിന് ശേഷം യാത്ര തുടര്‍ന്നു. ഇന്ന് ആരംഭിച്ച യാത്ര ഡിസംബർ ആറിന് തിരുചെന്തൂരിലാണ് അവസാനിക്കുന്നത്. പഴനി, സ്വാമി മല, പഴമുതിർചോലൈ തുടങ്ങി ആറ് പ്രധാന മുരുക ക്ഷേത്രങ്ങളിലൂടെ സഞ്ചരിക്കുന്ന വെട്രിവേൽ യാത്ര രഥയാത്ര മാതൃകയിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് വെട്രിവേല്‍ യാത്ര ആരംഭിച്ചു; ആര്‍ക്കും തടയാനാവില്ലെന്ന് ബിജെപി - ബിജെപി
ഇന്ന് ആരംഭിച്ച യാത്ര ഡിസംബർ ആറിന് തിരുചെന്തൂരിലാണ് അവസാനിക്കുന്നത്. പഴനി, സ്വാമി മല, പഴമുതിർചോലൈ തുടങ്ങി ആറ് പ്രധാന മുരുക ക്ഷേത്രങ്ങളിലൂടെ സഞ്ചരിക്കുന്ന വെട്രിവേൽ യാത്ര രഥയാത്ര മാതൃകയിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
യാത്ര പൊതുജനങ്ങൾക്ക് ഭീഷണിയാണെന്നും ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്നും പ്രതിപക്ഷ കക്ഷികളടക്കം അഭിപ്രായപ്പെടുന്നു. ബാബറി മസ്ജിദ് തകർത്ത ദിനമായ ഡിസംബർ ആറിന് യാത്ര അവസാനിപ്പിക്കാൻ നിശ്ചയിച്ചത് സാമുദായിക പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതിന് വേണ്ടിയാണെന്നാണ് യാത്രയെ എതിർക്കുന്നവരുടെ അഭിപ്രായം. ഒട്ടുമിക്ക സംസ്ഥാനങ്ങളിലേയും ബി ജെ പിയുടെ മുഖ്യമന്ത്രിമാരെയും കേന്ദ്ര മന്ത്രിമാരെയും പ്രമുഖ നേതാക്കളേയും യാത്രയുടെ പലഘട്ടങ്ങളിലായി പങ്കെടുപ്പിക്കാൻ തീരുമാനമുണ്ട്. ഏഴ് മുരുക ക്ഷേത്രങ്ങൾക്ക് സമീപം വലിയ ആൾക്കൂട്ടത്തെ പങ്കെടുപ്പിച്ച് പൊതുയോഗത്തിനും ആലോചനയുണ്ട്. മാറ്റത്തിന്‍റെ തുടക്കമെന്നും സമാപന സമ്മേളനം പുതിയ സഖ്യത്തിന്‍റെ വേദിയാകുമെന്നുമാണ് ബിജെപിയുടെ അവകാശവാദം.