തമിഴ്‌നാട് നിയമസഭാ സ്‌പീക്കറുടെ കാർ അപകടത്തിൽപെട്ടു - Speaker's car met with an accident
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധരപുരം മണ്ഡലത്തിലെ പ്രചാരണ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്

തമിഴ്‌നാട് നിയമസഭാ സ്‌പീക്കറുടെ കാർ അപകടത്തിൽപെട്ടു
ചെന്നൈ:തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ തമിഴ്‌നാട് നിയമസഭാ സ്‌പീക്കറുടെ കാർ അപകടത്തിൽപെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധരപുരം മണ്ഡലത്തിലെ പ്രചാരണ റാലിയിൽ പങ്കെടുക്കാൻ പോകവേയാണ് സ്‌പീക്കർ ധനപാലിന്‍റെ കാര്‍ അപകടത്തിൽ പെട്ടത്. ധനപാലിന് നിസാരമായ പരിക്കുകളാണ് പറ്റിയതെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നുമാണ് റിപ്പോർട്ട്. ധരപുരം മണ്ഡലത്തിൽ മത്സരിക്കുന്ന തമിഴ്‌നാട് ബിജെപി അധ്യക്ഷൻ എൽ മുരുഗന് വേണ്ടിയുള്ള പ്രചാരണ റാലിയിലാണ് മോദി പങ്കെടുത്തത്.