ചെന്നൈ: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ. മൺസൂൺ സമ്മേളനത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആണ് പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്. സിപിഐ, സിപിഎം, കോൺഗ്രസ്, പട്ടാലി മക്കൾ കച്ചി, മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, വിടുതലൈ ചിരുതൈകൾ കച്ചി, തമിഴക വാഴ്‌വുറിമൈ കച്ചി എന്നീ പാർട്ടികളുടെ പ്രതിനിധികൾ സഭയിൽ പ്രമേയത്തെ പിന്തുണച്ചു.
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകർക്കെതിരെ ചുമത്തിയ എല്ലാ കേസുകളും പിൻവലിക്കുമെന്ന് സ്റ്റാലിൻ സഭയിൽ പ്രഖ്യാപിച്ചു.
പ്രമേയത്തെ എതിർത്ത് എഐഎഡിഎംകെ, ബിജെപി എംഎൽഎമാർ