കൊൽക്കത്ത: ബംഗാളിലെ നന്ദിഗ്രാം മണ്ഡലത്തിലെ പോളിംഗ് ബൂത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ വനിതാവോട്ടർമാരോട് മോശമായി പെരുമാറിയെന്ന് തൃണമൂൽ കോണ്‍ഗ്രസ്. കുറ്റവാളികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.
സിആർപിഎഫ് വനിതാവോട്ടർമാരോട് മോശമായി പെരുമാറിയെന്ന് തൃണമൂൽ - TMC
നന്ദിഗ്രാമിലെ 197ാം ബൂത്തിൽ നിയമിച്ചിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥര്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് തൃണമൂൽ കോണ്‍ഗ്രസ്.
നന്ദിഗ്രാമിലെ 197ാം ബൂത്തിൽ നിയമിച്ചിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥരാണ് സ്തീകളോട് മോശമായി പെരുമാറിയതെന്ന് വോട്ടെടുപ്പ് പാനലിന് അയച്ച കത്തിൽ പറയുന്നു. പോളിംഗ് സ്റ്റേഷനിൽ മോശമായി പെരുമാറിയ സുരക്ഷാസംഘത്തെ ഉടൻ മാറ്റണമെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
ബിജെപി നേതാക്കളുടെ നിർദേശപ്രകാരം മണ്ഡലത്തിൽ വൻതോതിൽ കള്ളക്കടത്ത് നടന്നതായി ഇവിടുത്തെ സ്ഥാനാര്‍ഥികൂടിയായ മമത ബാനര്‍ജി പറഞ്ഞു. അത് തടയാൻ കേന്ദ്ര സേന ഒന്നും ചെയ്തില്ലെന്നും അവര്‍ ആരോപിച്ചു.