കേരളം

kerala

ETV Bharat / bharat

അഗർത്തലയിൽ രണ്ട് ടിഎംസി പ്രവർത്തകരെ ബിജെപി അനുയായികൾ ആക്രമിച്ചു - Trinamool congress supporters attacked by BJP

ഉദയ്പൂരിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെയാണ് വ്യാഴാഴ്ച രാത്രിയോടെ ആക്രമണം ഉണ്ടായത്

TMC workers attacked by BJP supporters  Trinamool congress supporters attacked by BJP  ടിഎംസി പ്രവർത്തകരെ ബിജെപി അനുയായികൾ ആക്രമിച്ചു
പശ്ചിമ ബംഗാളിൽ രണ്ട് ടിഎംസി പ്രവർത്തകരെ ബിജെപി അനുയായികൾ ആക്രമിച്ചു

By

Published : Sep 3, 2021, 9:05 AM IST

അഗർത്തല: ത്രിപുരയിൽ രണ്ട് ടി.എം.സി പ്രവർത്തകരെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചു. സംസ്ഥാനത്തെ അഗർത്തലയിലെ ഉദയ്‌പൂരിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെയാണ് വ്യാഴാഴ്‌ച രാത്രിയോടെ ആക്രമണം ഉണ്ടായത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ടി.എം.സി നേതാക്കൾ അറിയിച്ചു.

ടി.എം.സി നേതാക്കളായ സുസ്‌മിത ദേവ്, വിദ്യാഭ്യസ മന്ത്രി ബ്രാത്യ ബസു എന്നിവർ ഉദയ്‌പൂരിലുള്ള മാതാ ത്രിപുരേശ്വരി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങിയതിന് ശേഷമാണ് ടി.എം.സി പ്രവർത്തകരെ ബിജെപി അനുയായികൾ ആക്രമിച്ചത്.

ക്ഷേത്രത്തിൽ ഞങ്ങളെ സ്വീകരിച്ചവരെയാണ് ബിജെപിക്കാർ ലക്ഷ്യമിട്ടതെന്ന് വിദ്യാഭ്യസ മന്ത്രി ബ്രാത്യ ബസു പ്രതികരിച്ചു. രാഷ്ട്രീയ അക്രമ സംഭവങ്ങൾ സംസ്ഥാനത്ത് നടക്കുന്നുണ്ടെങ്കിലും ഇപ്പോൾ നടന്നത് ഒരു കാരണവുമില്ലാതെയാണ്. പരിക്കേറ്റവരെ ജിബിപി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ബസു പറഞ്ഞു.

Also read: അവസാനിക്കുന്നില്ല പൊലീസ് ക്രൂരത; 3 വയസുകാരിയെ കാറിൽ പൂട്ടിയിട്ടു

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details