കൊല്‍ക്കത്ത:തീര്‍പ്പു കല്‍പ്പിക്കാത്ത ബില്ലുകള്‍ സംബന്ധിച്ചുള്ള പ്രശ്‌നം പരിഹരിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്താന്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിനോട് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്. രാജ് ഭവനില്‍ കെട്ടിക്കിടക്കുന്ന ബില്ലുകള്‍ സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് പ്രകാരം ചര്‍ച്ച നടത്തണമെന്നാണ് ആവശ്യം. തമിഴ്‌നാട്ടിലെ സമാന കേസില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്താൻ തമിഴ്‌നാട് ഗവർണർ ആർഎൻ രവിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ച നടത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് (West Bengal Governor C V Ananda Bose).
വിഷയവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആനന്ദബോസും മുഖ്യമന്ത്രി മമത ബാനര്‍ജിയും നേരത്തെ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നും യാതൊരു വിട്ടുവീഴ്‌ചയുമില്ലെന്നും സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ഗവര്‍ണര്‍ അനിശ്ചിതത്വം സൃഷ്‌ടിക്കുകയാണ് ഉണ്ടായതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം വിഷയത്തില്‍ പ്രതിപക്ഷമായ ബിജെപിയും രംഗത്തെത്തി (Chief Minister Mamata Banerjee).
തമിഴ്‌നാട്ടിലെ സ്ഥിതി പശ്ചിമ ബംഗാളിലേതുമായി തുലനം ചെയ്യാനാകില്ലെന്ന് ബിജെപി പറഞ്ഞു. വിഷയത്തില്‍ ഗവര്‍ണര്‍ ജാഗ്രത പാലിക്കണമെന്നും അവര്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് പകരം മുഖ്യമന്ത്രിയെ സംസ്ഥാന സര്‍വ്വകലാശാലകളുടെ ചാന്‍സലറാക്കണം എന്നതുള്‍പ്പെടെ നിയമസഭ പാസാക്കിയ നിരവധി ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞ് വച്ചിരിക്കുകയാണെന്ന് മുതിര്‍ന്ന ടിഎംസി നേതാവും പാര്‍ലമെന്‍ററികാര്യ മന്ത്രി പറഞ്ഞു (Supreme Court).