കൊല്‍കത്ത : പെട്രോള്‍ ഡീസൽ വിലവര്‍ദ്ധനവില്‍ ബംഗാളിൽ വ്യാപക പ്രതിഷേധം. തെരുവിലിറങ്ങിയ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. സെൻട്രൽ കൊൽക്കത്തയിലെ മുഹമ്മദ് അലി പാർക്ക് ഏരിയയിലാണ് പ്രതിഷേധം നടന്നത്. ബസ് മിനിബസ് ഓപ്പറേറ്റേഴ്‌സ് കമ്മിറ്റി അംഗങ്ങൾ ബസ് ചരട് കെട്ടിവലിച്ചും പ്രതിഷേധിച്ചു.
ALSO READ:പശ്ചിമ ബംഗാളിൽ 12 കോടിയുടെ പാമ്പിൻ വിഷം ബിഎസ്എഫ് കണ്ടെടുത്തു
നിലവിലെ സാഹചര്യത്തിൽ ബസുകൾ ഓടിക്കുന്നത് അസാധ്യമാണെന്നും പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നരേന്ദ്ര മോദി സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.മാണിക്താലയിൽ ടിഎംസി സംസ്ഥാന ജനറൽ സെക്രട്ടറി കുനാൽ ഘോഷിന്‍റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ പ്ലക്കാർഡുകളുമായി തെരുവിലറങ്ങി. മാസങ്ങളായി ഇന്ധന വിലയിൽ വർദ്ധയുണ്ടായിട്ടും ജനങ്ങളുടെ ദുരിതത്തിൽ ബിജെപി സർക്കാർ കണ്ണടയ്ക്കുകയാണെന്നും കുനാൽ ഘോഷ് പറഞ്ഞു.
ALSO READ:ആൽബിൻ പോൾ ഇനിയും ജീവിക്കും, ആറ് പേരിലൂടെ; ഇത്തവണ സംസ്ഥാനം കടന്നും അവയവ ദാനം
കൊൽക്കത്തയിൽ ഞായറാഴ്ച പെട്രോൾ ലിറ്ററിന് 108.11 രൂപയും ഡീസൽ ലിറ്ററിന് 99.43 രൂപയുമാണ് വില.