കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കു നേരെ ആക്രമണമുണ്ടായതിനെത്തുടർന്ന് തൃണമൂൽ കോൺഗ്രസ് നിയമസഭ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം മാറ്റിവച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പാർട്ടി ചെയർപേഴ്സൺ കൂടിയായ മമത ഉച്ചക്ക് പ്രകടന പത്രിക പ്രകാശനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.
മമത ബാനർജിക്കു നേരെയുള്ള ആക്രമണം; പ്രകടന പത്രിക പ്രകാശനം മാറ്റിവച്ചു
നന്ദിഗ്രാമിൽ പ്രചാരണത്തിനിടെ ബുധനാഴ്ച നാലഞ്ച് പേർ ചേർന്ന് ആക്രമിച്ചതിനെത്തുടർന്നാണ് മമത ആശുപത്രിയിലാകുന്നത്.
മമത ബാനർജിക്കു നേരെയുള്ള ആക്രമണം; പ്രകടന പത്രിക പ്രകാശനം മാറ്റിവച്ചു
പത്രിക തയാറാണെങ്കിലും മമത ആശുപത്രിയിൽ നിന്ന് മടങ്ങി വരുന്നതു വരെ പ്രകാശനം ഉണ്ടാകില്ലെന്ന് പാർട്ടിയിലെ മുതിർന്ന നേതാവ് അറിയിച്ചു. നന്ദിഗ്രാമിൽ പ്രചാരണത്തിനിടെ ബുധനാഴ്ചയാണ് നാലഞ്ച് പേർ ചേർന്ന് മമതയെ ആക്രമിച്ചത്. എസ്. എസ്. കെ. എം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മമതക്ക് ഇടതുകാലിനും തോളിനും ഇടുപ്പിനും പരിക്കുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
291 മത്സരാർഥികളുടെ പട്ടിക മാർച്ച് അഞ്ചിന് മമത പുറത്തുവിട്ടിരുന്നു.