കൊല്‍ക്കത്ത:പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ബിജെപി രണ്ടക്കം കടക്കാന്‍ ബുദ്ധിമുട്ടുമെന്ന്തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ അഭിഷേക് ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് 250 ലേറെ സീറ്റുകള്‍ നേടുമെന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു. 294 അംഗ നിയമസഭയില്‍ ഇരുന്നൂറിലേറെ സീറ്റുകള്‍ നേടുമെന്ന ബിജെപി അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദക്ഷിണ പാര്‍ഗാനസിലെ പൊതുസമ്മേളനത്തില്‍ പാര്‍ട്ടി യുവജന വിഭാഗം അധ്യക്ഷനും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയുടെ പ്രതികരണം.
പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടക്കം കടക്കില്ലെന്ന് തൃണമൂല്‍ എംപി - പശ്ചിമ ബംഗാള്‍ നിയമസഭ
തൃണമൂല്‍ കോണ്‍ഗ്രസ് 250 ലേറെ സീറ്റുകള്‍ നേടുമെന്നും തുടര്‍ച്ചയായ മൂന്നാം തവണയും തൃണമൂല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു.
![പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടക്കം കടക്കില്ലെന്ന് തൃണമൂല്‍ എംപി Bengal assembly polls Abhishek Banerjee attacked Modi Abhishek Banerjee attacked BJP അഭിഷേക് ബാനര്‍ജി പശ്ചിമ ബംഗാള്‍ നിയമസഭ ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10614904-595-10614904-1613223187547.jpg)
അഭിഷേക് ബാനര്‍ജി
ബംഗാളില്‍ കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങള്‍ ഒന്നിച്ച് ഇരട്ട എഞ്ചിന്‍ ഭരണം സ്വപ്നം കാണുന്ന ബിജെപി മമത ബാനര്‍ജിയുടെ ഒറ്റ എഞ്ചിന്‍ ശക്തിക്ക് മുമ്പില്‍ മുട്ടുമടക്കുമെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായ മൂന്നാം തവണയും തൃണമൂല്‍ സര്‍ക്കാര്‍ രൂപീകരിക്കും. അടുത്ത 30 വര്‍ഷം പാര്‍ട്ടി തന്നെ അധികാരത്തില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.