കേരളം

kerala

ETV Bharat / bharat

മമതക്ക് പരിക്ക്; തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ കാണും - t Election Commission

നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനായി നന്ദിഗ്രാമിൽ എത്തിയപ്പോഴാണ് മമത ബാനർജിക്ക് നേരെ ആക്രമണമുണ്ടായത്

പാർഥ ചാറ്റർജി  മമതാ ബാനർജി  മമതാ ബാനർജി ആക്രമണം  പശ്ചിമബംഗാൾ മുഖ്യമന്ത്രി  നന്ദിഗ്രാം  മമതാ ബാനർജി നന്ദിഗ്രാം  നിയമസഭാ തെരഞ്ഞെടുപ്പ്  തൃണമൂൽ കോൺഗ്രസ്  Partha Chatterjee  TMC leaders  t Election Commission  Mamata Banerjee
മമതാ ബാനർജിക്ക് നേരെ ആക്രമണമുണ്ടായ സംഭവം;തൃണമൂൽ കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

By

Published : Mar 11, 2021, 7:17 AM IST

Updated : Mar 11, 2021, 9:08 AM IST

കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ വ്യാഴാഴ്‌ച തെരഞ്ഞെടുപ്പ് കമ്മിഷനെ കാണുമെന്ന് പാർഥ ചാറ്റർജി. ആക്രമണത്തെ തുടര്‍ന്ന് മമതക്ക് പരിക്കേറ്റിരുന്നു.

മമത ബാനർജിക്ക് നേരെയുണ്ടായ ആക്രമണം ഗൂഢാലോചനയാണെന്നും ചില ഭീരുക്കൾ അവരെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് സാധിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനായി ബുധനാഴ്‌ച നന്ദിഗ്രാമിൽ എത്തിയപ്പോഴാണ് മമത ബാനർജിക്ക് നേരെ ആക്രമണമുണ്ടായത്. കാറിൽ കയറാൻ നേരം കുറച്ച് പേർ തള്ളുകയായിരുന്നുവെന്നാണ് മമതാ ബാനർജി അറിയിച്ചത്. കാലിനും മറ്റും പരിക്കേറ്റ മമതയെ നന്ദിഗ്രാമിലെ എസ്‌എസ്‌കെഎം ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

Last Updated : Mar 11, 2021, 9:08 AM IST

ABOUT THE AUTHOR

...view details