കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് ബാരിക് മൊല്ലയ്‌ക്ക് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ബാരിക് മൊല്ലയെ കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം മിനാഖാൻ റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് കൊൽക്കത്തയിലേക്ക് മാറ്റുകയായിരുന്നു.
തൃണമൂൽ നേതാവ് ബാരിക് മൊല്ലയ്‌ക്ക് വെടിയേറ്റു - തൃണമൂൽ കോണ്‍ഗ്രസ്
ഗുരുതരമായി പരുക്കേറ്റ ബാരിക് മൊല്ലയെ കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃണമൂൽ നേതാവ് ബാരിക് മൊല്ലയ്‌ക്ക് വെടിയേറ്റു
ഞായറാഴ്‌ച രാത്രി പർഗാനാസ് ജില്ലയിലെ ബാഗ്ര ഗ്രാമത്തിൽ പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു ബാരിക് മൊല്ലയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്. വെടിവെപ്പിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ സെക്യുലർ ഫ്രണ്ടിന്‍റെ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.