ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് ബിമാൻ ബാനർജിയെ പശ്ചിമ ബംഗാൾ നിയമസഭ സ്പീക്കറായി തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് ബിമാൻ ബാനർജിയെ സ്പീക്കറായി തെരഞ്ഞെടുക്കുന്നത്.
ബിമാൻ ബാനർജി പശ്ചിമ ബംഗാൾ നിയമസഭ സ്പീക്കർ - Biman Banerjee elected speaker of WB Assembly
മൂന്നാം തവണയാണ് ബിമാൻ ബാനർജിയെ സ്പീക്കറായി തെരഞ്ഞെടുക്കുന്നത്
ബിമാൻ ബാനർജി പശ്ചിമ ബംഗാൾ നിയമസഭ സ്പീക്കർ
കൂടുതൽ വായനയ്‌ക്ക്:മമത ബാനർജി ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
സംസ്ഥാനത്ത് എട്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ടിഎംസിയും ബിജെപിയും തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. 294 സീറ്റുകളുള്ള സംസ്ഥാന നിയമസഭയിൽ 213 സീറ്റുകൾ ടിഎംസി നേടിയപ്പോൾ 77 സീറ്റുകളാണ് ബിജെപി നേടിയത്. കൊവിഡ് ബാധിച്ച് രണ്ട് സ്ഥാനാർഥികൾ മരിച്ചതിനെത്തുടർന്ന് മുർഷിദാബാദിലെ രണ്ട് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു.