ന്യൂഡൽഹി:കൽക്കരി കുംഭകോണക്കേസിൽ അറസ്റ്റിലായ വികാസ് മിശ്രയെ ഡൽഹി റൂസ് അവന്യൂ കോടതിയിൽ ഹാജരാക്കി. തൃണമൂൽ കോൺഗ്രസ് നേതാവ് വിനയ് മിശ്രയുടെ സഹോദരനാണ് വികാസ് മിശ്ര. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എൻകെ മാട്ടയാണ് ഇഡിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. പ്രതി അന്വേഷണവുമായി സഹക്കുന്നില്ലെന്നും കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
കൽക്കരി കുംഭകോണക്കേസ്; വികാസ് മിശ്രയെ കോടതിയിൽ ഹാജരാക്കി - ഡൽഹി റൂസ് അവന്യൂ കോടതി
പ്രതി അന്വേഷണവുമായി സഹക്കുന്നില്ലെന്നും കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
കൽക്കരി കുംഭകോണക്കേസ്; വികാസ് മിശ്രയെ കോടതിയിൽ ഹാജരാക്കി
മാർച്ച് 16നാണ് വികാസ് മിശ്ര അറസ്റ്റിലായത്. കൽക്കരി കള്ളക്കടത്ത് കേസിൽ ഇതുവരെ 40ഓളം പേരെയാണ് എൻഫോഴ്‌സ്‌മെൻ്റ് അറസ്റ്റ് ചെയ്‌തത്.