കൊൽക്കത്ത: പശ്ചിമ ബംഗാളിനെ മറ്റൊരു ബംഗ്ലാദേശ് ആക്കാനാണ് ത്രിണമൂൽ കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വമ്പിച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിനെ ബംഗ്ലാദേശാക്കി മാറ്റാനാണ് ടിഎംസി ശ്രമിക്കുന്നതെന്ന് സുവേന്ദു അധികാരി - സുവേന്ദു അധികാരി വാർത്തകൾ
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും സുവേന്ദു അധികാരി
ഫെബ്രുവരി 11 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മമത ബാനർജിയെ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ 'ദീദി ജയ് ശ്രീ റാം' എന്ന് ചൊല്ലുമെന്ന് പറഞ്ഞിരുന്നു. ജനുവരി 23ന് വിക്ടോറിയ മെമ്മോറിയലിൽ നടന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ മമതയെ സംസാരിക്കാൻ ക്ഷണിച്ചപ്പോൾ പ്രവർത്തകർ ജയ് ശ്രീ റാം മുദ്രാവാക്യം മുഴക്കിയതിൽ പ്രതിഷേധിച്ച് മമത പ്രസംഗം നടത്തിയിരുന്നില്ല. അതേസമയം, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഞായറാഴ്ച പാൽട്ടയിൽ നിന്ന് നോർത്ത് 24 പർഗാനാസ് ജില്ലയിലെ ശ്യാംനഗറിലേക്ക് റാലി നടത്തിയിരുന്നു.