കേരളം

kerala

ETV Bharat / bharat

Trinamool Congress : മോദി വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുത്ത് തൃണമൂൽ, കോണ്‍ഗ്രസിന്‍റെ യോഗത്തിനില്ല - കോണ്‍ഗ്രസ് വിളിച്ച യോഗത്തിന് തൃണമൂലില്ല

TMC Attends All Party Meeting | കോണ്‍ഗ്രസുമായി ചേര്‍ന്ന് ഏതെങ്കിലും യോഗങ്ങളില്‍ പങ്കെടുക്കരുതെന്ന ഗോവ ഘടകത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് തൃണമൂല്‍ നടപടി

Trinamool Congress  TMC attends all-party meeting  TMC skip Oppn meet  സർവകക്ഷി യോഗത്തിൽ പങ്കെടുത്ത് തൃണമൂൽ  തൃണമൂൽ കോണ്‍ഗ്രസ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കും
Trinamool Congress: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ പങ്കെടുത്ത് തൃണമൂൽ

By

Published : Nov 28, 2021, 3:07 PM IST

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഞായറാഴ്‌ച ചേർന്ന സർവകക്ഷി യോഗത്തിൽ പങ്കെടുത്ത് തൃണമൂൽ കോൺഗ്രസ്. എന്നാൽ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങളിൽ സമവായം ഉണ്ടാക്കാൻ മല്ലികാർജുൻ ഖാർഗെ വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്ന് തൃണമൂൽ വിട്ടുനില്‍ക്കും.

അതേസമയം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അദ്ദേഹത്തിന്‍റെ വസതിയിൽ വിളിച്ചുചേർക്കുന്ന യോഗത്തിൽ തൃണമൂൽ പങ്കെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 'മല്ലികാർജുൻ ഖാർഗെ വിളിച്ച യോഗത്തിൽ പങ്കെടുക്കേണ്ട എന്നാണ് പാർട്ടി തീരുമാനം. എന്നാൽ പ്രധാന മന്ത്രിയും, ഉപരാഷ്ട്രപതിയും വിളിച്ചുചേർത്ത യോഗങ്ങളിൽ തൃണമൂൽ പങ്കെടുക്കും, നേതാക്കൾ അറിയിച്ചു.

ALSO READ:PM Modi on Mann Ki Baat: അധികാരമോഹമില്ല, രാജ്യത്തെ സേവിക്കുകയാണ് തന്‍റെ ലക്ഷ്യം: മൻ കി ബാത്തിൽ പ്രധാനമന്ത്രി

ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോടും ബി.ജെ.പിയോടുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്. അതിനാല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഏതെങ്കിലും യോഗത്തില്‍ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനില്‍ക്കണമെന്ന് തൃണമൂലിന്‍റെ ഗോവ ഘടകം ആവശ്യപ്പെട്ടതിനാലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

ABOUT THE AUTHOR

...view details