കേരളം

kerala

ETV Bharat / bharat

'നിറം കുറവായതിനാല്‍ ടാഗോറിനെ ആലിംഗനം ചെയ്യാന്‍ അമ്മ വിസമ്മതിച്ചു' ; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി - ശാന്തിനികേതൻ

വിവാദ പരാമര്‍ശം ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയില്‍

TMC against Subhash Sarkar on allegations of racism against Tagore  racism against Tagore  TMC against Subhash Sarkar  allegations of racism against Tagore  Tagore  Rabindranath Tagore  ടാഗോറിന് നേരെ വംശീയാധിക്ഷേപ ആരോപണം  ടാഗോറിന് നേരെ വംശീയാധിക്ഷേപം  സുഭാഷ് സർക്കാരിനെ വിമർശിച്ച് ടിഎംസി  സുഭാഷ് സർക്കാരിനെതിരെ ടിഎംസി  ടിഎംസി  TMC  തൃണമൂൽ കോൺഗ്രസ്  തൃണമൂൽ  ശാന്തിനികേതൻ  വിശ്വഭാരതി
ടാഗോറിന് നേരെ വംശീയാധിക്ഷേപ ആരോപണം; സുഭാഷ് സർക്കാരിനെ വിമർശിച്ച് ടിഎംസി

By

Published : Aug 19, 2021, 11:54 AM IST

കൊൽക്കത്ത :നൊബേൽ പുരസ്‌കാര ജേതാവായ ​​രബീന്ദ്രനാഥ ടാഗോറിനെക്കുറിച്ച് വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി സുഭാഷ് സര്‍ക്കാര്‍. നിറം കുറവായതിനാൽ കുട്ടിക്കാലത്ത് ടാഗോറിനെ അദ്ദേഹത്തിന്‍റെ അമ്മ ആലിംഗനം ചെയ്യാൻ വിസമ്മതിച്ചെന്നായിരുന്നു പരാമര്‍ശം.

ടാഗോറിനെ കേന്ദ്രമന്ത്രി സുഭാഷ് സർക്കാര്‍ വംശീയമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.സമൂഹം ആദരവോടെ നോക്കിക്കാണുന്ന വ്യക്തിയെ അപമാനിക്കുന്നതാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെന്ന് തൃണമൂല്‍ ആരോപിച്ചു.

ALSO READ:താലിബാന്‍ എക്കാലവും ഇന്ത്യയ്ക്ക് ഭീഷണി: ഇടിവി ഭാരതിനോട് സംസാരിച്ച് കേരള യൂണിവേഴ്‌സിറ്റി വിദ്യാർഥിയും കാബൂൾ സ്വദേശിയുമായ ഹക്കിം ജന്‍ മുഫക്കിര്‍

അതേസമയം താൻ നടത്തിയ പ്രസ്‌താവന തെറ്റായി വ്യാഖ്യാനിച്ചെന്നായിരുന്നു ബിജെപി നേതാവുകൂടിയായ സുഭാഷ് സർക്കാരിന്‍റെ പ്രതികരണം.

ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഇദ്ദേഹം രബീന്ദ്രനാഥ ടാഗോറിനെക്കുറിച്ച് പരാമര്‍ശിച്ചത്. കേന്ദ്ര സർവകലാശാല വൈസ് ചാൻസലറും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ABOUT THE AUTHOR

...view details