തിരുപ്പൂര്‍:തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ പിടിച്ചുപറി സംഘം യുവാവിന്‍റെ തലയറുത്തു. ഞായറാഴ്‌ച രാത്രിയാണ് സംഭവം. കുംഭകോണം സ്വദേശി സതീഷ് (25) ആണ് കൊല്ലപ്പെട്ടത്.
സതീഷും സുഹൃത്ത് രഞ്ചിത്തും കാല്‍നടയായി താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഇവരുടെ കൈയിലുള്ള മൊബൈല്‍ ഫോണുകളും പണവും പിടിച്ചുപറിക്കുകയായിരുന്നു. ഇവരെ പ്രതിരോധിച്ച സതീഷിന്‍റെ തല വെട്ടുകയായിരുന്നു മോഷണ സംഘം.