ആന്ധ്രാപ്രദേശ് : തിരുമലയിൽ ഭക്തജനത്തിരക്ക് ക്രമാതീതമായി വർധിച്ചു. ശ്രീവരി സർവദർശനത്തിനായി ഒരുക്കിയ 38 കമ്പാര്‍ട്ടുമെന്‍റുകളും ഭക്തജനങ്ങളാല്‍ നിറഞ്ഞു. ശ്രീവരി സേവാസദൻ വരെ ക്യൂ തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ 36 മണിക്കൂര്‍ എടുത്താകും ദര്‍ശനം സാധ്യമാവുക.
തിരക്ക് കണക്കിലെടുത്ത് ക്ഷേത്രം ജീവനക്കാര്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഭക്തർ തമ്മിലുള്ള സംഘർഷം തടയാൻ ബാരിക്കേഡുകൾ സ്ഥാപിച്ച് നിയന്ത്രിക്കുന്നുണ്ട്. വരിയില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാന്‍ പ്രസാദ വിതരണം അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.