ഹൈദരാബാദ് : ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. അത് സാക്ഷാത്കരിക്കാൻ ഒട്ടുമിക്ക ആളുകളും ഭവനവായ്‌പ എടുക്കാറാണ് പതിവ്. ഭവന വായ്‌പ നൽകാൻ ബാങ്കുകൾ പരസ്പരം മത്സരിക്കുന്ന ഈ കാലത്ത് കൃത്യമായ പ്ലാനിലൂടെ ഇഎംഐ ഭാരം എങ്ങനെ കുറയ്ക്കാമെന്ന് വീട് വാങ്ങുന്നവർ അറിഞ്ഞിരിക്കണം.
ആദ്യം ചെയ്യേണ്ടത് കൃത്യമായ പ്ലാൻ തയാറാക്കുക എന്നതാണ്. വരുമാനത്തിന്റെ 40% ഭവന ഇഎംഐക്കായി നീക്കിവച്ച്, ബാക്കി തുകയിൽ മറ്റ് ചെലവുകൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് നാം കണ്ടെത്തേണ്ടതുണ്ട്.
അടവ് വേഗത്തിൽ പൂർത്തിയാക്കാം
One additional installment : വായ്‌പ എടുക്കുന്നയാൾ സാധാരണയായി ഒരു വർഷം 12 ഗഡുക്കളാണ് അടയ്‌ക്കുന്നത്. എന്നാൽ ലോൺ ഇൻസ്‌റ്റാൾമെന്‍റുകൾ വേഗത്തിൽ പൂർത്തിയാക്കണമെങ്കിൽ, അയാൾ 13 ഗഡുക്കൾ അടയ്‌ക്കേണ്ടതുണ്ട്. ഈ അധിക ഗഡു അടയ്ക്കുന്നതിനായി ഒരാൾ അവരുടെ പതിവ് ചെലവുകൾ വെട്ടിക്കുറയ്‌ക്കേണ്ടതായോ, സമ്പാദ്യത്തിൽ നിന്നും അധിക പണം ഉപയോഗിക്കേണ്ടതായോ വരാം. എന്നിരുന്നാലും അധിക ഗഡു അടയ്ക്കുക വഴി വായ്‌പയുടെ അടിസ്ഥാന തുക കുറയുകയും നിശ്ചിത സമയത്തിന് മുമ്പ് വായ്പ തിരിച്ചടയ്ക്കുകയും ചെയ്യാം. ബാങ്കുകളും ഭവനവായ്പ നൽകുന്നവരും ഫ്ലോട്ടിങ് നിരക്കിൽ നൽകുന്നവയ്‌ക്ക് മുൻകൂറായി ഫീസ് ഈടാക്കില്ല. ഇഎംഐ മുൻകൂട്ടി അടയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറും മെച്ചപ്പെടുത്തും.