മുംബൈ: മുംബൈയിലെ വസതിയിലും ഓഫിസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയ സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് ചലച്ചിത്ര താരം സോനു സൂദ്. 'ഏറ്റവും ബുദ്ധിമുട്ടേറിയ പാത പോലും ഓരോ ഇന്ത്യക്കാരന്‍റേയും ഉദ്ദേശശുദ്ധി കൊണ്ട് എളുപ്പമായി തോന്നാം' എന്ന കുറിപ്പ് പങ്ക് വച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്‌തു.
'എല്ലായ്‌പ്പോഴും നമ്മുടെ ഭാഗം വിശദീകരിക്കേണ്ട ആവശ്യമില്ല. നിരപരാധിത്വം കാലം തെളിയിച്ചോളും,' സോനു സൂദ് പറഞ്ഞു. ഫൗണ്ടേഷനിലെ ഓരോ രൂപയും വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനും ആവശ്യക്കാരിൽ എത്തിച്ചേരാന്‍ കാത്തിരിക്കുകയാണ്.
പല സന്ദര്‍ഭങ്ങളിലും ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുമ്പോൾ അവരോട് സംഭാവന നല്‍കാന്‍ അഭ്യര്‍ഥിയ്ക്കാറുണ്ടെന്നും അതാണ് പലപ്പോഴും മുന്നോട്ട് നയിക്കാന്‍ സഹായിയ്ക്കുന്നതെന്നും താരം പറഞ്ഞു.
Read more: സോനു സൂദിന്‍റെ മുംബൈ വസതിയിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന