പട്‌ന:ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറില്‍ നിന്നും ലാലുവില്‍ നിന്നും മാറി മുന്നോട്ട് പോകേണ്ട സമയമായെന്ന് പ്യൂരല്‍സ് പാര്‍ട്ടി നേതാവ് പുഷ്‌പം പ്രിയ ചൗധരി. മുന്നോട്ട് പോവാനുള്ള സമയമാണിതെന്നും നിതീഷ് ജിയെയും ലാലുജിയെയും മാറ്റിയാലെ ഇത് സാധ്യമാവുകയുള്ളു. ഈ കാര്യം മനസില്‍ വെച്ചാണ് താന്‍ വോട്ട് ചെയ്‌തതെന്ന് പുഷ്‌പം പ്രിയ വ്യക്തമാക്കി.
നിതീഷ് കുമാറിനും ലാലു പ്രസാദിനുമെതിരെ പുഷ്‌പം പ്രിയ - പുഷ്‌പം പ്രിയ ചൗധരി
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം പ്രഖ്യാപിച്ച പ്യൂരല്‍സ് പാര്‍ട്ടി നേതാവാണ് പുഷ്‌പം പ്രിയ ചൗധരി.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം പ്രഖ്യാപിച്ച പുഷ്‌പം പ്രിയ വോട്ട് ചെയ്‌തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സംസ്ഥാനത്തെ മുന്നോട്ട് നയിക്കാനാണ് താന്‍ വന്നിരിക്കുന്നതെന്നും ബിഹാറില്‍ സ്ഥിതി മോശമാണെന്നും പ്യൂരല്‍സ് പാര്‍ട്ടി നേതാവ് വ്യക്തമാക്കി. ഞങ്ങള്‍ക്ക് ജനങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പുഷ്‌പം പ്രിയ പറഞ്ഞു. മാറ്റം ആവശ്യമാണെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട് പുഷ്‌പം പ്രിയ കൂട്ടിച്ചേര്‍ത്തു. മധുബനി ജില്ലയിലെ ബിസ്‌ഫിയില്‍ നിന്നും പട്‌നയിലെ ബങ്കിപ്പൂറില്‍ നിന്നുമാണ് പുഷ്‌പം പ്രിയ മല്‍സരിക്കുന്നത്. സംസ്ഥാനത്ത് മൂന്നാം ഘട്ട വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചു. 16 ജില്ലകളിലായി 78 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. നവംബര്‍ 10ന് വോട്ടെണ്ണല്‍ നടത്തും.