ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു അധികാരം ഉപേക്ഷിച്ച് പോകേണ്ട സമയമായിയെന്ന് ബിജെപി ദേശീയ പ്രസിഡന്‍റ് ജഗത് പ്രകാശ് നദ്ദ. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) തെരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി നടത്തിയ പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. ചന്ദ്രശേഖരറാവു പോകേണ്ട സമയമായി: ജെപി നദ്ദ - ഹൈദരാബാദ്
കോത്തപേട്ട് മുതൽ നാഗോൾ ക്രോസ്റോഡ് വരെയുള്ള റോഡ്ഷോയിലാണ് ജഗത് പ്രകാശ് നദ്ദ പങ്കെടുത്തത്.
![കെ. ചന്ദ്രശേഖരറാവു പോകേണ്ട സമയമായി: ജെപി നദ്ദ BJP national president J. P. Nadda Greater Hyderabad Municipal Corporation elections KCR to go, says BJP chief Nadda k chandrasekhara rao jagat prakash nadda time-for-k chandrasekhara rao-to-go:-jp-nadda jp nadda election campaign election campaign hyderabad election കെ. ചന്ദ്രശേഖരറാവു പോകേണ്ട സമയമായി: ജെപി നദ്ദ കെ. ചന്ദ്രശേഖരറാവു ജഗത് പ്രകാശ് നദ്ദ ബിജെപി ദേശീയ പ്രസിഡന്‍റ് ഹൈദരാബാദ് ഹൈദരാബാദ് തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9688072-688-9688072-1606490989652.jpg)
മഴയെത്തുടർന്ന് ഒരു മണിക്കൂർ വൈകി നടന്ന പരിപാടിയിൽ ധാരാളം പേരാണ് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അഴിമതി രഹിത വികസനം ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അതിനാലാണ് കനത്ത മഴയുണ്ടായിട്ടും ഇത്രയും ജന പങ്കാളിത്തമെന്നും ജെപി നദ്ദ പറഞ്ഞു. കെ. ചന്ദ്രശേഖരറാവു പോയി ബിജെപി വരാൻ സമയമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോത്തപേട്ട് മുതൽ നാഗോൾ ക്രോസ്റോഡ് വരെയുള്ള റോഡ്ഷോയിലാണ് ബിജെപി നേതാവ് പങ്കെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും അടുത്ത രണ്ട് ദിവസങ്ങളിൽ ബിജെപിക്കുവേണ്ടി പ്രചാരണം നടത്തും.
2016 ലെ തെരഞ്ഞെടുപ്പിൽ ടിആർഎസ് 99 സീറ്റുകളിൽ മികച്ച വിജയം നേടിയപ്പോൾ നാല് സീറ്റുകളിൽ മാത്രമാണ് ബിജെപി വിജയിച്ചത്.