ഹൈദരാബാ ദ്: ഹൈദരാബാദിൽ ടിക്ടോക് താരത്തിന്‍റെ ഭർത്താവ് കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യ ചെയ്തു. ശിവശങ്കർ നഗറിൽ താമസിച്ചിരുന്ന പവൻ നിംകർ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഭാര്യയുമായുള്ള വഴക്കാണ് ഇയാളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ഫോണ്‍ ഉപയോഗത്തെ ചൊല്ലി തര്‍ക്കം ; ടിക്ടോക്ക് താരത്തിന്‍റെ ഭർത്താവ് ജീവനൊടുക്കി - ടിക്ടോക്ക് താരത്തിന്‍റെ ഭർത്താവ് ആത്മഹത്യ ചെയ്തു
ഏഴ് വർഷം മുമ്പാണ് പവൻ പ്രിയങ്ക എന്ന യുവതിയെ വിവാഹം ചെയ്തത്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന പ്രിയങ്കയെ പവൻ പലപ്പോഴായി വിലക്കിയിരുന്നു.
ഹൈദരാബാദിൽ ടിക്ടോക്ക് താരത്തിന്‍റെ ഭർത്താവ് ആത്മഹത്യ ചെയ്തു
ഏഴ് വർഷം മുമ്പാണ് പവൻ പ്രിയങ്കയെ വിവാഹം ചെയ്തത്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന പ്രിയങ്കയെ പവൻ പലപ്പോഴായി അതിൽ നിന്ന് വിലക്കിയിരുന്നു. തുടർന്ന് ഉണ്ടായ വഴക്കിനെ തുടര്‍ന്ന് ഇരുവരും പൊലീസ് സ്റ്റേഷനിൽ ഒരാഴ്ച മുമ്പ് പരസ്പരം പരാതിയും നൽകിയിരുന്നു.
ഇരുവരും തമ്മിലുള്ള സംഘർഷം വളരെ രൂക്ഷമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പവന്‍റെ ആത്മഹത്യയിൽ പ്രിയങ്കക്കെതിരെ യുവാവിന്‍റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.