ന്യൂഡൽഹി:കൊവിഡ് വ്യാപനത്തെ തുടർന്ന് 2020-21 കാലയളവിലായി തിഹാർ സെൻട്രൽ ജയിലുകളിൽ നിന്ന് പരോളിൽ വിട്ടയച്ച തടവുകാരിൽ പലരും ഒളിവിലെന്ന് ജയിൽ അഡ്‌മിനിസ്‌ട്രേഷൻ. ജയിലിനുള്ളിൽ വൻ തോതിൽ കൊവിഡ് വ്യാപനം അധികരിച്ചതിനെ തുടർന്ന് ഏതാണ്ട് ആറായിരത്തിലധികം തടവുകാരെ പരോളിൽ വിട്ടയച്ചിരുന്നു. ഇവരിൽ 2,400ഓളം പേക ഇപ്പോഴും ഒളിവിലാണെന്നാണ് കണ്ടെത്തൽ.
ഒളിവിലുള്ളവരുടെ പട്ടിക ഡൽഹി പൊലീസുമായി പങ്കുവച്ച തിഹാർ ജയിൽ അഡ്‌മിനിസ്‌ട്രേഷൻ, അവരെ പിടികൂടാനുള്ള സഹായം തേടിയതായും അറിയിച്ചു. ഒളിവിൽ കഴിയുന്ന തടവുകാരെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഡൽഹി പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കൊവിഡ് രണ്ടാം തരംഗത്തോടെ മോചിപ്പിച്ച 5,000ത്തിലധികം തടവുകാരെ ഇതുവരെ തിരികെയെത്താൻ ആവശ്യപ്പെട്ടിട്ടില്ല.